Current Date

Search
Close this search box.
Search
Close this search box.

വിഷന്‍ 2026: ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: : രാജ്യമൊട്ടുക്കും ‘വിഷന്‍ 2026’ പദ്ധതികള്‍ ആവിഷ്‌കരിച്ച അന്തരിച്ച പ്രഫ. കെ.എ സിദ്ദീഖ് ഹസന്റെ സ്മരണക്ക് ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികളുടെ പ്രഖ്യാപനം നടത്തി.

ഇന്ത്യ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ മുന്‍ കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വി ഖുറൈശി മുഖ്യാതിഥിയായി പങ്കെടുത്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 100 വിദ്യാര്‍ത്ഥികള്‍ക്ക് കെ.എ സിദ്ദീഖ് ഹസന്‍ മെമോറിയല്‍ സ്‌കോളര്‍ഷിപ്പ് ചടങ്ങില്‍ വിതരണം ചെയ്തു.

റിട്ട. ഐ.എ.എസ് ഓഫീസറും വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഡോ. സിറാജ് ഹുസൈന്‍ ഡോ. മുഫ്തി മുഹമ്മദ് മുകര്‍റം, അബ്ദുല്‍ ജബ്ബാര്‍ സിദ്ദീഖി, പി.കെ നൗഫല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles