Current Date

Search
Close this search box.
Search
Close this search box.

വളപട്ടണം ഐ.എസ് കേസ്: പ്രതികള്‍ക്ക് തടവും പിഴയും

കണ്ണൂര്‍: വളപട്ടണം ഐ.എസ് കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. ഒന്നാം പ്രതി മിഥിലാജിനും അഞ്ചാം പ്രതി റസാഖിനും കോടതി ഏഴ് വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചു. രണ്ടാം പ്രതിക്ക് ആറ് വര്‍ഷം തടവും 30000 രൂപ പിഴയും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ 3 വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം. മൂന്ന് പേരും കുറ്റക്കാരാണെന്ന് എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി കണ്ടെത്തിയിരുന്നു.

കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15ല്‍ ഏറെ പേര്‍ ഐ.എസില്‍ ചേര്‍ന്നെന്ന കേസില്‍ ആദ്യം ലോക്കല്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നു. കേസ് പിന്നീട് എന്‍ ഐ എ ഏറ്റെടുത്തു. ഭീകരസംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന് പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും സിറിയയില്‍ പോകുന്നതിന് പദ്ധതിയിട്ടെന്നുമാണ് കേസ്.

Related Articles