Current Date

Search
Close this search box.
Search
Close this search box.

എസ്-400 മിസൈല്‍: തുര്‍ക്കിക്കെതിരെ ഉപരോധവുമായി യു.എസ്

വാഷിങ്ടണ്‍: റഷ്യന്‍ നിര്‍മിത എസ് 400 മിസൈലുകള്‍ വാങ്ങാനുള്ള തുര്‍ക്കിയുടെ നീക്കത്തിനെതിരെ നീക്കം വീണ്ടും ശക്തമാക്കി യു.എസ്. നാറ്റോ സഖ്യകക്ഷി കൂടിയായ തുര്‍ക്കിക്കെതിരെ ഉപരോധ നടപടികളുമായി മുന്നോട്ടുപോകുകയാണ് യു.എസിലെ ട്രംപ് ഭരണകൂടം. പുതിയ പ്രസിഡന്റ് ജോ ബൈഡന്‍ അധികാരത്തിലേറുമ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന് വേദിയൊരുക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം.

അമേരിക്കയും തുര്‍ക്കിയും തമ്മിലുള്ള ബന്ധത്തിന്റെ വളരെ സൂക്ഷ്മമായ വേളയിലാണ് ഈ നീക്കം. റഷ്യയില്‍ നിന്ന് എസ് 400 മിസൈലുകള്‍ വാങ്ങാന്‍ തുര്‍ക്കി കഴിഞ്ഞ ഒരു വര്‍ഷമായി നീക്കം നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് യു.എസും തുര്‍ക്കിയും തമ്മില്‍ നിരവധി തവണ കൊമ്പുകോര്‍ത്തിട്ടുണ്ട്. തുര്‍ക്കിയുടെ നടപടിയെ ശക്തിയുക്തം എതിര്‍ക്കുകയാണ് ട്രംപ് ഭരണകൂടം.

സിറിയയിലെ തുര്‍ക്കി നടപടികളും അര്‍മേനിയയും അസര്‍ബൈജാനും തമ്മിലുള്ള പ്രശ്‌നങ്ങളിലും കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയിലെ സംഘര്‍ഷങ്ങളിലും യു.എസും തുര്‍ക്കിയും ഇരു ചേരിയിലാണുള്ളത്.

Related Articles