Current Date

Search
Close this search box.
Search
Close this search box.

കര്‍ഷക സമരത്തിന് യു.എസ് ജനപ്രതിനിധികളുടെ പിന്തുണ

വാഷിങ്ടണ്‍: ഒരാഴ്ചയിലേറെയായി നീണ്ടു നില്‍ക്കുന്ന ഇന്ത്യയില്‍ ചരിത്രം രചിച്ച കാര്‍ഷിക സമരത്തിന് അന്താരാഷ്ട്ര പിന്തുണ ഏറുന്നു. അമേരിക്കന്‍ ജനപ്രതിനിധികളാണ് ഇപ്പോള്‍ പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. സമാധാനപരമായി പ്രക്ഷോഭം നയിക്കാന്‍ അവരെ അനുവദിക്കണമെന്നും അവര്‍ക്ക് എല്ലാവിധ ഐക്യദാര്‍ഢ്യവും അറിയിക്കുന്നതായും യു.എസ് ജനപ്രതിനിധി സഭയിലെ അംഗങ്ങള്‍ പറഞ്ഞു.
ഡെമോക്രാറ്റിക്, റിപബ്ലിക്കന്‍ പ്രതിനിധികളാണ് പിന്തുണയുമായി രംഗത്തെത്തിയത്.

അതിജീവനത്തിനായുള്ള കര്‍ഷകരുടെ പ്രതിഷേധത്തിന് താന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്ന് യു.എസ് സഭാംഗം ഡഗ് ലമല്‍ഫ പറഞ്ഞു. ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. സമാധാനപരമായി പ്രതിഷേധിക്കാന്‍ പൗരന്മാരെ അനുവദിക്കണം. കര്‍ഷകരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമാധാനപരവും ക്രിയാത്മകവുമായ ചര്‍ച്ചകള്‍ നടത്തട്ടെ’ ഡെമോക്രാറ്റിക് പ്രതിനിധി ജോഷ് ഹാര്‍ഡര്‍ പറഞ്ഞു.

നേരത്തെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ബ്രിട്ടനിലെ ജനങ്ങളും കര്‍ഷക സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
വിവാദമായ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നവംബര്‍ 26നാണ് ദില്ലി ചലോ എന്ന പേരില്‍ കര്‍ഷകര്‍ പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്.

Related Articles