Current Date

Search
Close this search box.
Search
Close this search box.

ലോകത്തെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാന്‍ ഇസ്‌ലാമിക സമ്പദ് വ്യവസ്ഥക്കാവും: ഉര്‍ദുഗാന്‍

അങ്കാറ: കോവിഡ് മൂലം ലോകം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇസ്‌ലാമിക സമ്പദ് വ്യവസ്ഥക്കാകുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലമുണ്ടായ ആഗോള സാമ്പത്തിക ദുരിതങ്ങളില്‍ നിന്ന് കരകയറാന്‍ ഇസ്‌ലാമിക ആശയങ്ങള്‍ മുന്നോട്ടു വെക്കുന്നുണ്ടെന്നും ഇസ്താംബൂളിനെ ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയുടെ ആസ്ഥാനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആഗോള സാമ്പത്തിക വ്യവസ്ഥയെ കോവിഡ് ബാധിച്ചു കൊണ്ടിരിക്കുന്നതിനാല്‍ അതില്‍ നിന്ന് കരകയറാന്‍ ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയാണ് മുഖ്യമെന്നും ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു. ഇസ്താംബൂളില്‍ വെച്ച് നടന്ന ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയും ധനകാര്യവും എന്ന വിഷയത്തില്‍ നടന്ന 12ാമത് അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുമാനത്തിന്റെയും സമ്പത്തിന്റെയും വിതരണം ലോകമെമ്പാടും വഷളായിക്കൊണ്ടിരിക്കുകയാണ്, രാജ്യങ്ങള്‍ തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചു, അമിത ധനസഹായങ്ങള്‍ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി.

ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്തത് മൂലം ചില രാജ്യങ്ങളില്‍ ആളുകള്‍ മരിക്കാന്‍ കാരണമായെന്നും ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു. ഇസ്താബൂളിനെ ഇസ്ലാമിക് ഫിനാന്‍സിന്റെ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ സുസ്ഥിരമായ ബദല്‍ മാര്‍ഗങ്ങളാണ് തേടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Articles