Current Date

Search
Close this search box.
Search
Close this search box.

രാജ്യത്ത് ജനാധിപത്യം ബാക്കിയില്ലെന്ന് യു.പി തെളിയിച്ചുകൊണ്ടിരിക്കുന്നു: സോളിഡാരിറ്റി

കോഴിക്കോട്: ഹാഥ്‌റസിലെ പ്രതിഷേധങ്ങളെ കരിനിയമങ്ങള്‍ ചാര്‍ത്തിയും രാജ്യദ്രോഹമാരോപിച്ചും അടിച്ചമര്‍ത്താനുള്ള സവര്‍ണ്ണ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ശ്രമങ്ങളിലൂടെ രാജ്യത്ത് ജനാധിപത്യം ബാക്കിയില്ലെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള.

കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറി സിദ്ദിഖ് കാപ്പനെതിരെ യുഎപിഎ ചുമത്തിയ യു പി പോലീസിന്റെ നടപടി പൗരന്‍മാരുടെ ജനാധിപത്യാവകാശങ്ങളെ പോലും നിരാകരിക്കുന്നതാണ്. അതീഖുര്‍ റസ്മാന്‍, മസൂദ് അഹ്മദ് , ആലം എന്നിവരുടെ അറസ്റ്റും ക്രൂരമായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടിക്കെതിരെ നടക്കുന്ന പ്രചരണങ്ങളും മനുഷ്യത്വരഹിതമായ സവര്‍ണ്ണാധിപത്യ രാഷ്ട്രത്തിലേക്കാണ് രാജ്യത്തെ നയിച്ചുകൊണ്ടിരിക്കുന്നത്.

സംശകരമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നിന്ന് ഹര്‍ഥാസിലേക്കുള്ള യാത്രയില്‍ അറസ്റ്റ് ചെയ്യപ്പെട്ടു എന്ന യു.പി പൊലീസിന്റെ പ്രസ്താവന സഞ്ചാരസ്വാതന്ത്രൃമടക്കമുള്ള മൗലീകാവകാശങ്ങളെപ്പോലും ചോദ്യം ചെയ്യുന്നതാണ്. ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, സാഹിത്യങ്ങള്‍ എന്നിങ്ങനെ രാജ്യത്തെ ക്രമസമാധാനത്തെ ഇല്ലാതാക്കുന്നതായി ഇവരില്‍ നിന്ന് കണ്ടെത്തിയെന്ന് പറയുന്ന പോലീസ് യഥാര്‍ഥത്തില്‍ സവര്‍ണ്ണ ഹിന്ദുത്വയുടെ അജണ്ടകള്‍ക്കാണ് കുടപിടിക്കുന്നത്. പ്രതികരിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹമുദ്ര ചാര്‍ത്തിയും എതിര്‍ക്കുന്ന മാധ്യമങ്ങളെ ഭീഷണികളിലൂടെ നിശബ്ദരാക്കുവാനുമുള്ള ഇത്തരം ശ്രമങ്ങള്‍ പക്ഷെ പ്രക്ഷോഭങ്ങളുടെ മനോവീര്യം വര്‍ദ്ദിപ്പിക്കാനും പ്രതിഷേധങ്ങളെ കൂടുതല്‍ മുനകൂര്‍ത്തതാക്കാനുമേ ഉപകരിക്കൂ എന്ന് അദ്ധേഹം പ്രസ്താവനയിലൂടെ അറിയിച്ചു.

Related Articles