Current Date

Search
Close this search box.
Search
Close this search box.

നെതന്യാഹുവിന്റെ പ്രചാരണത്തില്‍ പ്രതിഷേധിച്ച് യു.എ.ഇ അബൂദബി ഉച്ചകോടി റദ്ദാക്കി

അബൂദബി: യു.എ.ഇയും ഇസ്രായേലും സംയുക്തമായി നടത്താന്‍ തീരുമാനിച്ചിരുന്ന അബൂദബി ഉച്ചകോടി യു.എ.ഇ റദ്ദാക്കി. യു.എ.ഇ-ഇസ്രായേല്‍ സാധാരണവത്കരണ കരാറിനെ നെതന്യാഹു വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ മുഖ്യഅജണ്ടയായി ഉയര്‍ത്തിക്കാട്ടുന്നതില്‍ പ്രതിഷേധിച്ചാണ് അബൂദബി ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തതെന്നാണ് ഇസ്രായേല്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് യു.എ.ഇ ഭരണാധികാരികളെ ക്ഷണിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചെല്ലാമാണ് നടപടിയെന്നാണ് കരുതുന്നത്.

ഏപ്രിലില്‍ നിശ്ചയിച്ചിരുന്ന അബൂദബി ഉച്ചകോടിയില്‍ നെതന്യാഹു പങ്കെടുക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ബൈഡന്‍ ഭരണകൂടത്തില്‍ നിന്നും മറ്റു അറബ് രാഷ്ട്രങ്ങളില്‍ നിന്നും ഓരോ പ്രതിനിധികള്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രായേലി ദനപത്രമായ ഹാരെറ്റ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇസ്രയേലുമായുള്ള സാധാരണവല്‍ക്കരണ കരാര്‍ ഉപയോഗപ്പെടുത്തുന്ന നെതന്യാഹുവിന്റെ നടപടിയില്‍ അബൂദബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രകോപിതനായെന്നും ഹാരെറ്റ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അബുദാബി കിരീടാവകാശി ഇസ്രായേലില്‍ 10 ബില്യണ്‍ ഡോളര്‍ ഉടന്‍ നിക്ഷേപം നടത്തുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ നെതന്യാഹു പരസ്യമായി അവകാശപ്പെട്ടതില്‍ മുഹമ്മദ് ബിന്‍ സായിദ് കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles