Current Date

Search
Close this search box.
Search
Close this search box.

അറബ് രാജ്യത്തെ ആദ്യത്തെ ആണവ നിലയത്തിന് അനുമതി നല്‍കി യു.എ.ഇ

അബൂദാബി: അറബ് രാജ്യത്തെ ആദ്യത്തെ ആണവ നിലയം യു.എ.ഇയില്‍ ഒരുങ്ങുന്നു. ഇതിന് യു.എ.ഇ ഭരണകൂടം അനുമതി നല്‍കിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയിതു.
ഈ വര്‍ഷാവസാനം പ്ലാന്റില്‍ ഉത്പാദനം ആരംഭിക്കും. ബറഖ ന്യൂക്ലിയര്‍ പ്ലാന്റ് എന്ന പേരില്‍ തലസ്ഥാനമായ അബൂദാബിയില്‍ ആണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. കൊറിയ ഇലക്ട്രിക പവര്‍ കോര്‍പറേഷന്‍ ആണ് പ്ലാന്റ് നിര്‍മിക്കുന്നത്. 2017ല്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ ആയിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ നിലയത്തിന്റെ ആദ്യഘട്ട നിര്‍മാണം നിരവധി തവണ നിലച്ചതാണ് പ്രവൃത്തി നീളാന്‍ കാരണമായത്.

60 വര്‍ഷമായി ഊര്‍ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നവാജ് ഊര്‍ജ കമ്പനിക്കാണ് പ്ലാന്റ് പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് അനുവദിച്ചത്. 5600 മെഗാവാട്ട് ശേഷിയുള്ള നാല് റിയാക്ടറുകള്‍ അടങ്ങിയ പ്ലാന്റ് ആണ് ഇതോടെ പ്രവര്‍ത്തനക്ഷമമാകുന്നത്. തിങ്കളാഴ്ച അബുദബി ന്യൂക്ലിയര്‍ റെഗുലേഷന്‍ അതോറിറ്റി വൈസ് ചെയര്‍മാന്‍ ഹമദ് അല്‍ കഅബിയാണ് വാര്‍ത്താസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്.

Related Articles