Current Date

Search
Close this search box.
Search
Close this search box.

വടക്കന്‍ ഇറാഖിലെ കുര്‍ദ് കേന്ദ്രങ്ങള്‍ ആക്രമിച്ച് തുര്‍ക്കി

അങ്കാറ: വടക്കന്‍ ഇറാഖിലെ പി.കെ.കെ വിഭാഗത്തിന്റെ ശക്തികേന്ദ്രങ്ങള്‍ക്കു നേരെ വ്യോമാക്രമണം നടത്തി തുര്‍ക്കി സൈനിക വിമാനങ്ങള്‍. ഞായറാഴ്ച രാത്രി നടത്തിയ ആക്രമണത്തില്‍ ഇറാഖിലെ വിവിധ കുര്‍ദ് കേന്ദ്രങ്ങള്‍ക്കു നേരെയാണ് ആക്രമണം നടത്തിയത്. തുര്‍ക്കിയുടെ സൈനിക താവളങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചതിനാലാണ് തിരിച്ചടിച്ചതെന്ന് സൈനിക മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.

കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.കെ.കെ) പോരാളികള്‍ക്കെതിരെ തുര്‍ക്കി നിരന്തരം ആക്രമണം നടതത്താറുണ്ട്. തുര്‍ക്കിയിലെ തെക്കുകിഴക്കന്‍ ഭാഗത്തും ഇറാഖിലെ വടക്കന്‍ മേഖലയിലുമാണ് കുര്‍ദുകള്‍ പ്രധാനമായും നിലകൊള്ളുന്നത്. തുര്‍ക്കിയിലെ വിവിധ വ്യോമ താവളങ്ങളില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നതായി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

Related Articles