Current Date

Search
Close this search box.
Search
Close this search box.

ഭൂകമ്പ ദുരിതാശ്വാസം: ഇന്ത്യയുടെ പിന്തുണക്ക് നന്ദി അറിയിച്ച് തുര്‍ക്കി

ന്യൂഡല്‍ഹി: തുര്‍ക്കി -സിറിയ ഭൂചലനത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെ പങ്ക് വിലമതിക്കാനാവാത്തതാണെന്ന് തുര്‍ക്കി അംബാസഡര്‍ ഫിറാത് സുനേല്‍. ഇന്ത്യയുടെ പിന്തുണക്ക് നന്ദി അറിയിക്കുന്നതായു അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ വിവിധ മസ്ജിദുകളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കുന്നത് ഏറെ സന്തോഷിപ്പിക്കുന്നുവെന്നും, കേരളത്തിന്റെ ധാര്‍മിക പിന്തുണ വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി കെ.എം.സി.സി ആദ്യ ഘട്ട ദുരിതാശ്വാസം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുര്‍ക്കി എംബസിയില്‍ നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു.

ഭൂകമ്പം നാശം വിതച്ച തുര്‍ക്കിയിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ‘ഓപ്പറേഷന്‍ ദോസ്ത് ‘ എന്ന പേരില്‍ ഇന്ത്യയുടെ കൈത്താങ്ങ് തുടരുകയാണ്. അടുത്ത ഘട്ടങ്ങളിലായി സ്വറ്റര്‍, പുതപ്പുകള്‍, ടെന്റുകള്‍, സ്ലീപ്പിങ് ബാഗുകള്‍, വസ്ത്രങ്ങള്‍ തുടങ്ങി അടിയന്തര സാധനങ്ങള്‍ തുര്‍ക്കി എംബസി വഴി ഡല്‍ഹി കെ.എം.സി.സി അയച്ചുകൊടുക്കും.

തുര്‍ക്കി എംബസി ഡെപ്യൂട്ടി ഇന്‍ ചാര്‍ജ് ഫസ്റ്റ് കോണ്‍സുലര്‍ ഹിദായത് ആല്‍പ്പര്‍ ബൊസുതര്‍,കെ.എം.സി.സി പ്രസിഡന്റ് അഡ്വ : ഹാരിസ് ബീരാന്‍, ജനറല്‍ സെക്രട്ടറി കെ.കെ മുഹമ്മദ് ഹലിം, അഡ്വ : മര്‍സൂഖ് ബാഫഖി, ഖാലിദ് റഹ്‌മാന്‍,ജാബിര്‍ മുഹമ്മദ് അസ്ലം, അസ്ഹറുദ്ധീന്‍. പി,സഹദ്, ഹാരിസ്, മുഹമ്മദ് ഫാഹിസ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles