Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ് ബാങ്കില്‍ നിക്ഷേപം ശക്തിപ്പെടുത്തി തുര്‍ക്കി

അങ്കാറ: അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ സ്വാധീനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിക്ഷേപം ശക്തിപ്പെടുത്താനൊരുങ്ങി തുര്‍ക്കി. ഇസ്രായേല്‍ ദിനപത്രമാണ് കഴിഞ്ഞ ദിവസം ഇത്തരത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പ്രസിഡന്റ് ഉര്‍ദുഗാന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നും 10 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് നടത്താനൊരുങ്ങുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വെസ്റ്റ് ബാങ്കിലെ ജെനിനില്‍ പുതിയ വ്യാവസായിക മേഖല നിര്‍മിക്കാനാണ് പദ്ധതിയെന്നും പത്രം കൂട്ടിച്ചേര്‍ത്തു.

ജെനിനിലെ വ്യാവസായിക മേഖലയില്‍ തുര്‍ക്കിയുടെ ഫാക്ടറികള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്ന് തുര്‍ക്കിയുടെ അനദോലു ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു. ഫലസ്തീന്‍ ധനകാര്യ മന്ത്രി ഖാലിദ് അല്‍ ഒസൈലിയുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് അനദോലുവിന്റെ റിപ്പോര്‍ട്ട്. തുര്‍ക്കി മാത്രമല്ല ഇത്തരത്തില്‍ നിക്ഷേപം നടത്തുന്നതെന്നും ജര്‍മനി 25.4 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങുന്നതായും ഇസ്രായേല്‍ പത്രമായി ഇസ്രായേല്‍ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വ്യാവസായിക മേഖലയുടെ പ്രാരംഭ ഘട്ടം 2021 മധ്യത്തില്‍ പൂര്‍ത്തീകരിക്കും. അടിസ്ഥാന സൗകര്യങ്ങളിലാണ് ആദ്യഘട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

Related Articles