Current Date

Search
Close this search box.
Search
Close this search box.

സിറിയയില്‍ രാഷ്ട്രീയ പരിഹാരത്തിനൊരുങ്ങി ഖത്തര്‍, തുര്‍ക്കി, റഷ്യ

ദോഹ: സിറിയയില്‍ കഴിഞ്ഞ 10 വര്‍ഷത്തിലധികമായി തുടരുന്ന ആഭ്യന്തര കലഹത്തിന് ശാശ്വത പരിഹാരം ലക്ഷ്യമിട്ട് ത്രിരാഷ്ട്ര കൂട്ടായ്മ രംഗത്ത്. ഖത്തര്‍, തുര്‍ക്കി, റഷ്യ എന്നീ രാജ്യങ്ങളാണ് ഈ വിഷയത്തില്‍ രാഷ്ട്രീയ പരിഹാരം കാണാന്‍ സംയുക്ത ശ്രമം നടത്തുന്നത്. തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലത് കാവുസോഗ്‌ലു ആണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച ഖത്തര്‍, റഷ്യ എന്നീ വിദേശകാര്യ മന്ത്രിമാരുമായി

സിറിയയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പരിഹാരത്തിനുള്ള ശ്രമങ്ങള്‍ക്ക് എങ്ങനെ സംഭാവന നല്‍കാമെന്ന് ചര്‍ച്ച ചെയ്യുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. പുതിയൊരു ത്രിരാഷ്ട്ര കൂടിക്കാഴ്ച പ്രക്രിയക്കാണ് തുടക്കം കുറിച്ചത്- കാവുസോഗ്‌ലു പറഞ്ഞു.

ഇതിനകം തന്നെ ലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകള്‍ നാടുകടത്തപ്പെടുകയും ചെയ്ത സംഘര്‍ഷത്തിനുള്ള ഏക പരിഹാരം ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങള്‍ക്ക് അനുസൃതമായ ഒരു രാഷ്ട്രീയ ഒത്തുതീര്‍പ്പാണെന്നും സൈനിക പരിഹാരമല്ലെന്നുമാണ് മൂന്ന് മന്ത്രിമാരും യോഗത്തില്‍ ഊന്നിപ്പറഞ്ഞത്.

 

Related Articles