Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കിയില്‍ പാര്‍ക്കുകളും ഹോട്ടലുകളും തുറന്നു

അങ്കാറ: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തി തുര്‍ക്കി. പൊതുസ്ഥലങ്ങളും പാര്‍ക്കുകളും റസ്റ്ററന്റുകളും ജിംനേഷ്യവും തുറന്നു നല്‍കി. കഫേകള്‍,നീന്തല്‍ക്കുളങ്ങള്‍,ബീച്ചുകള്‍,ലൈബ്രറികള്‍ തുടങ്ങിയവക്കും ഇളവുണ്ട്. കഴിഞ്ഞ ആഴ്ചകളില്‍ തുര്‍ക്കിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. കോവിഡ് പകര്‍ച്ചവ്യാധി ഇപ്പോള്‍ നിയന്ത്രണത്തിലായെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

നഗരങ്ങള്‍ മാറി യാത്ര ചെയ്യുന്നതിനുള്ള വിലക്കുകളും എടുത്തു കളഞ്ഞു. അതേസമയം, 18 വയസ്സിന് താഴെയുള്ളവര്‍ക്കും 65 വയസ്സിന് മുകളിലുള്ളവര്‍ക്കും ഇക്കാര്യങ്ങളില്‍ കടുത്ത നിയന്ത്രണമുണ്ട്. നേരത്തെ നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ ഇവരുടെ കാര്യത്തില്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. തുര്‍ക്കിയില്‍ ഇതുവരെയായി ഒന്നര ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് പിടിപെടുകയും 4500 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

Related Articles