Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ജമാഅത്തെ ഇസ്ലാമി

കോഴിക്കോട്: തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ സര്‍വതും നഷ്ടമായര്‍ക്ക് കൈത്താങ്ങാവാന്‍ ജമാഅത്തെ ഇസ്ലാമിയും. ദുരന്തബാധിതരെ സഹായിക്കാന്‍ രംഗത്തിറങ്ങണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് ആഹ്വാനം ചെയ്തു. വെള്ളിയാഴ്ച ജുമുഅക്ക് ശേഷം പള്ളികളില്‍ ദുരിതാശ്വാസത്തിനായി പ്രത്യേക ഫണ്ട് സമാഹരണം നടത്തി.

പോഷക സംഘടനകള്‍ വഴി വരും ദിവസങ്ങളിലും ഫണ്ട് ശേഖരണം തുടരും. ഇന്ത്യയിലെ തുര്‍ക്കി എംബസി വഴിയും മറ്റും സഹായം തുര്‍ക്കിയിലേക്കും സിറിയയിലേക്ക് എത്തിക്കും. ദുരിത ബാധിതരെ സഹായിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഹായ-സഹകരണങ്ങള്‍ തുര്‍ക്കിയിലേക്ക്ും സിറിയയിലേക്കും ഒഴുകുകയാണ്.

Related Articles