Current Date

Search
Close this search box.
Search
Close this search box.

റഷ്യന്‍ മിസൈല്‍ ഇടപാട് റദ്ദാക്കണമെന്ന യു.എസ് ആവശ്യം തുര്‍ക്കി തള്ളി

അങ്കാറ: റഷ്യയില്‍ നിന്ന് മിസൈലുകള്‍ വാങ്ങുന്നതിനായി ഏര്‍പ്പെട്ട കരാറില്‍ നിന്നും പിന്‍വാങ്ങണമെന്ന യു.എസിന്റെ തള്ളിക്കളഞ്ഞ് തുര്‍ക്കി. എസ്-400 പ്രതിരോധ സംവിധാനങ്ങള്‍ വാങ്ങുന്നതിനെക്കുറിച്ച് നേരത്തെ തന്നെ തുര്‍ക്കി ധാരണയായതാണെന്നും ഇതുമായി ബന്ധപ്പെട്ട് റഷ്യയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലറ്റ് കവുസോഗ്ലു പറഞ്ഞു.

റഷ്യയുമായുള്ള ഇടപാട് പ്രാബല്യത്തില്‍ ഉള്ളതാണ്. ഇപ്പോള്‍ മിസൈല്‍ സംവിധാനങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടു പോകുകയാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുര്‍ക്കിയിലെ അന്‍താല്യയില്‍ റഷ്യല്‍ വിദേശകാര്യ മന്ത്രിയുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മറ്റു പല രാജ്യങ്ങളും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് എതിരായി എതിര്‍പ്പുമായി മുന്നോട്ടു വന്നിട്ടുണ്ട്. ഇതിതടയാനാണ് യു.എസ് ശ്രമിക്കുന്നത്. അതേസമയം യു.എസുമായുള്ള എഫ്-35 ജെറ്റ് ഇടപാടുമായും തുര്‍ക്കി മുന്നോട്ടു പോകുമെന്നും ഈ പദ്ധതിയിലും തുര്‍ക്കി പങ്കാളികളാണെന്നും കാവുസോഗ്ലു പറഞ്ഞു.

Related Articles