Current Date

Search
Close this search box.
Search
Close this search box.

മുതിര്‍ന്ന ഐ.എസ് നേതാവിനെ തുര്‍ക്കി അറസ്റ്റ് ചെയ്തതായി ഉര്‍ദുഗാന്‍

അങ്കാറ: മുതിര്‍ന്ന ഐ.എസ്.ഐ.എസ് നേതാവിനെ തുര്‍ക്കി അറസ്റ്റ് ചെയ്തതായി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. അബു സെയ്ദ് എന്ന പേരില്‍ അറിയപ്പെടുന്ന കമാന്‍ഡര്‍ ബശ്ശാര്‍ ഹതാബ് ഗസല്‍ അല്‍ സുമൈദിയെയാണ് അറസ്റ്റ് ചെയ്തത്. തുര്‍ക്കി രഹസ്യാന്വേഷണ വിഭാഗവും പൊലിസും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപറേഷനിലാണ് കമാന്‍ഡറെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂലൈയില്‍ പ്രസിദ്ധീകരിച്ച യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ റിപ്പോര്‍ട്ട് പ്രകാരം ഐ.എസ് ഭീകര സംഘടനയുടെ മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളില്‍ ഒരാളാണ് സുമൈദി. വ്യാഴാഴ്ച ബാല്‍ക്കണിലെ ത്രിരാഷ്ട്ര പര്യടനത്തിന് ശേഷം മടങ്ങിയെത്തിയ ഉര്‍ദുഗാന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

അല്‍ സുമൈദായി യഥാര്‍ത്ഥത്തില്‍ അബു ഹസന്‍ അല്‍ ഹാഷിമി അല്‍ ഖുറൈഷി എന്നറിയപ്പെടുന്ന വ്യക്തിയായിരിക്കുമെന്ന് തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാഖിയായ ഇദ്ദേഹം മുഴുവന്‍ ഐ.എസ്.ഐ.എല്‍ ഗ്രൂപ്പിന്റെയും പുതിയ നേതാവാണെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, ഉര്‍ദുഗാന്‍ അല്‍-സുമൈദിയെ സിറിയയിലെ ഒരു ഉന്നത ഐ.എസ്.ഐ.എല്‍ ഉദ്യോഗസ്ഥനായി മാത്രമേ പരാമര്‍ശിച്ചിട്ടുള്ളൂ. അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Related Articles