Current Date

Search
Close this search box.
Search
Close this search box.

അട്ടിമറി ആരോപണം നിഷേധിച്ച് തുനീഷ്യന്‍ പ്രസിഡന്റ്

തൂനിസ്: തുനീഷ്യയില്‍ അധികാര അട്ടിമറിക്ക് ശ്രമം നടക്കുന്നുവെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് പ്രസിഡന്റ് കെയ്‌സ് സെയ്ദ്. തുനീഷ്യയില്‍ അധികാര അട്ടിമറിക്ക് പ്രസിഡന്റ് അടക്കം രഹസ്യ ശ്രമം നടത്തിയെന്ന് കാണിച്ച് രേഖകള്‍ സഹിതം കഴിഞ്ഞ ദിവസം മിഡിലീസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിനെ എതിര്‍ത്താണ് ഇപ്പോള്‍ കെയ്‌സ് രംഗത്തെത്തിയിത്.

പ്രസിഡന്റ് സെയ്ദിന്റെ രാഷ്ട്രീയ എതിരാളികള്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് കൈയേറി അട്ടിമറി നടത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്ന തരത്തിലുള്ള രേഖകളാണ് പുറത്തുവന്നിരുന്നത്. പ്രസിഡന്റിനെ കൊട്ടാരത്തില്‍ നിന്നും ഒഴിവാക്കാതെ അവരുടെ സാന്നിധ്യത്തില്‍ തന്നെ അട്ടിമറി നടത്താനാണ് പദ്ധതി തയാറാക്കിയിരുന്നതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഇതെല്ലാം പ്രസിഡന്റിന്റെ അറിവോടെയാണെന്നും പറയുന്നുണ്ട്. അതീവ രഹസ്യമായ രീതിയില്‍ മെയ് 13നാണ് ഇവ ചൂണ്ടിക്കാണിച്ച കത്ത് മിഡിലീസ്റ്റ് ഐക്ക് ലഭിച്ചതെന്നും പ്രസിഡന്റിന്റെ ഓഫീസ് ആണ് ഈ രേഖ പുറത്തുവിട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭരണഘടനയുടെ ഒരു അധ്യായം പ്രസിഡന്റ് എങ്ങനെ നടപ്പാക്കാമെന്നാണ് കത്തില്‍ വിശദീകരിക്കുന്നത്. ഒരു ദേശീയ അടിയന്തരാവസ്ഥ നടപ്പാക്കി രാജ്യത്തിന്റെ പൂര്‍ണ നിയന്ത്രണം അദ്ദേഹത്തിന് നല്‍കുമെന്നും കത്തില്‍ പറയുന്നുണ്ട്.

 

Related Articles