Current Date

Search
Close this search box.
Search
Close this search box.

ഗോലന്‍: ട്രംപിന്റെ നിലപാട് ഇസ്രായേല്‍-സിറിയ സംഘര്‍ഷത്തിന് വഴിവെക്കുമെന്ന് വിദഗ്ധര്‍

തെല്‍അവീവ്: ഗോലന്‍ കുന്നുകളില്‍ ഇസ്രായേലിന് പരമാധികാരം അംഗീകരിച്ചു നല്‍കിയ ട്രംപിന്റെ നിലപാട് ഇസ്രായേല്‍-സിറിയ സംഘര്‍ഷത്തിന് വഴിവെക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. സിറിയയിലെ മലനിരകളായ ഗോലന്‍ കുന്നുകള്‍ കൈയേറി മേഖലയില്‍ അധീഷത്വം നിലനിര്‍ത്താനാണ് ഇസ്രായേല്‍ ശ്രമിക്കുന്നത്. ഇതിന് കൂട്ടുനില്‍ക്കുകയാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം ചെയ്യുന്നതെന്നും വിവിധ മേഖലകളിലെ വിദഗ്ധര്‍ പ്രസ്താവിച്ചു.

തിങ്കളാഴ്ച ഇതു സംബന്ധിച്ച ഇസ്രായേല്‍ മേധാവിത്വം അംഗീകരിക്കുന്ന പ്രഖ്യാപനത്തില്‍ ട്രംപ് ഒപ്പുവച്ചിരുന്നു. ബെഞ്ചമിന്‍ നെതന്യാഹു യു.എസ് സന്ദര്‍ശിച്ച വേളയില്‍ ആണ് ഇതു സംബന്ധിച്ച ധാരണപത്രത്തില്‍ ഒപ്പു വച്ചത്. ഇതിന് പിന്നാലെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ തങ്ങളുടെ അഭിപ്രായപ്രകടനം നടത്തിയത്. അറബ് രാജ്യങ്ങളെല്ലാം അമേരിക്കയുടെ ഈ നീക്കത്തെ എതിര്‍ത്ത്ം രംഗത്തു വന്നിരുന്നു. ഇസ്രായേലിനും ഫലസ്തീനുമിടയില്‍ സമാധാന ശ്രമങ്ങള്‍ക്ക് മധ്യസ്ഥം വഹിക്കുന്ന യു.എസിന്റെ കപട മുഖമാണിതിലൂടെ തെളിയുന്നതെന്നും രൂക്ഷമായ വിമര്‍ശനമുണ്ട്.

Related Articles