Current Date

Search
Close this search box.
Search
Close this search box.

പ്രവാചക നിന്ദ: പ്രതിഷേധവുമായി ബംഗ്ലാദേശില്‍ ആയിരങ്ങള്‍ തെരുവില്‍

ധാക്ക: ബി.ജെ.പി ദേശീയ വക്താവ് പ്രവാചകനെ നിന്ദിച്ച സംഭവത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്ന പ്രതിഷേധം മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസം ബംഗ്ലാദേശില്‍ നടന്ന പ്രതിഷേധ റാലിയില്‍ പതിനായിരങ്ങളാണ് തെരുവിലിറങ്ങിയത്. ബംഗ്ലാദേശില്‍ പ്രതിഷേധക്കാര്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും ആഹ്വാനം ചെയ്തു. ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരേ തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ ഇന്ത്യന്‍ പതാകയും കത്തിച്ചു. ഇസ്ലാമി ആന്തോളന്‍ ബംഗ്ലാദേശ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ നടന്ന റാലിയിലാണ് ആയിരങ്ങള്‍ അണിനിരന്നത്. ബി.ജെ.പിക്കെതിരെ പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയിരുന്നു.

ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ആയിരക്കണക്കിന് മുസ്‌ലിംകളാണ് കഴിഞ്ഞ ദിവസം തെരുവിലിറങ്ങിയത്.
പ്രവാചക നിന്ദ നടത്തിയ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഇന്ത്യയിലും ശനിയാഴ്ച വിവിധ നഗരങ്ങളില്‍ പ്രതിഷേധം കനത്തു. എന്നാല്‍ പൊലിസ് പ്രതിഷേധക്കാരെ ക്രൂരമായാണ് ഇന്ത്യയില്‍ നേരിടുന്നത്.

Related Articles