Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാം വിരുദ്ധ പരാമര്‍ശം: ഫ്രഞ്ച് എഴുത്തുകാരനെതിരെ കേസ് നല്‍കുമെന്ന് ഗ്രാന്‍ഡ് മസ്ജിദ്

പാരിസ്: ഇസ്‌ലാം വിരുദ്ധ പ്രസ്താവന നടത്തിയ ഫ്രഞ്ച് എഴുത്തുകാരന്‍ മൈക്കല്‍ ഹുലെബെക്കിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പാരിസിലെ ഗ്രാന്‍ഡ് മസ്ജിദ് വ്യാഴാഴ്ച അറിയിച്ചു. മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ ഹുലെബെക്കിനെതിരെ കേസ് നല്‍കാന്‍ ഞങ്ങള്‍ തീരുമാനച്ചതായി ഗ്രാന്‍ഡ് മസ്ജിദ് പ്രസ്താവനയില്‍ വ്യക്തമാക്കി. മൈക്കല്‍ ഹുലബെക്ക് നടത്തിയ അക്രമകരവും അത്യന്തം അപകടകരവുമായ പ്രസ്താവനയെ ഗ്രാന്‍ഡ് മസ്ജിദ് തലവന്‍ ശംസുദ്ധീന്‍ ഹഫീദ് അപലപിച്ചു.

ഫ്രണ്ട് പോപ്പുലയര്‍ (Front Populaire) മാസികയുടെ സ്ഥാപകന്‍ മൈക്കല്‍ ഓണ്‍ഫ്രോയും മൈക്കല്‍ ഹുലെബെക്കും തമ്മിലുള്ള അഭിമുഖം അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും ക്രൂരമാണെന്നും പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ നവംബറില്‍ ഫ്രഞ്ച് മാസികയായ ഫ്രണ്ട് പോപ്പുലയറിന് നല്‍കിയ അഭിമുഖത്തിലാണ് ഹുലെബെക്ക് ഇസ്‌ലാമോഫോബിക് പ്രസ്താവന നടത്തിയത്.

ഫ്രഞ്ചുകാരുടെ ആഗ്രഹം അവര്‍ പറയുന്നതുപോലെ, മുസ്‌ലിംകള്‍ളോട് ചേര്‍ന്നുനില്‍ക്കുകയെന്നതല്ല. അവരുടെ ആക്രമണവും കൊള്ളയടിക്കലും അവസാനിപ്പിക്കുകയെതാണ്. അല്ലെങ്കില്‍ മറ്റൊരു പരിഹാരമുള്ളത്, അവര്‍ ഇവിടം വിടുകയെന്നതാണെന്ന് ഹുലെബെക്ക് ഓണ്‍ഫ്രോയുമായുള്ള സംഭാഷണത്തിനിടെ പറഞ്ഞിരുന്നു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles