Current Date

Search
Close this search box.
Search
Close this search box.

ജെന്‍ഡര്‍ ന്യൂട്രാലിറ്റി മുതലാളിത്വത്തിന്റെ ഉത്പന്നം: സലീം മമ്പാട്

മനാമ: ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്നത് മുതലാളിത്വത്തിന്റെ ഉത്പ്പന്നമാണെന്ന് പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ സലീം മമ്പാട് പറഞ്ഞു. മനാമയില്‍ ടീന്‍ ഇന്ത്യ സംഘടിപ്പിച്ച ‘ജീവിതം സുന്ദരമാണ്’ എന്ന സംഗമത്തില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ധാര്‍മ്മിക മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് വളര്‍ന്നു വരുന്ന തലമുറക്ക് മാത്രമേ കരുത്തുറ്റ സമൂഹത്തെ നിര്‍മ്മിക്കാന്‍ സാധിക്കുകയുള്ളൂ. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ അകവും പുറവും തേച്ചുമിനുക്കി ശക്തരാകേണ്ടതുണ്ട്. നമ്മുടെ തനിമയും മൂല്യവും എപ്പോഴും കൂടെ വെക്കാന്‍ സാധിക്കണം. മുതലാളിത്ത താല്‍പര്യങ്ങളുടെയും കോര്‍പറേറ്റുകളുടെയും ചട്ടുകങ്ങളായി മാറാന്‍ നിന്നു കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.

അഫ്നാന്‍ ഷൗക്കത്തലി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഷാമില്‍ ശംസുദ്ധീന്‍ സ്വാഗതവും ഫുസ്ഹ ദിയാന നന്ദിയും പറഞ്ഞു. ഷബിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ മുഹമ്മദ് മുഹിയുദ്ധീന്‍, സജീര്‍ ഇരിക്കൂര്‍ എന്നിവരും സംസാരിച്ചു. ടീന്‍ ഇന്ത്യ കോഡിനേറ്റര്‍ മുഹമ്മദ് ഷാജി, കോര്‍ഡിനേറ്റര്‍മാരായ ലുബൈന ഷഫീഖ്, ഷബീഹാ ഫൈസല്‍, നസീറ, നസിയ, ഹാരിസ്, അബ്ദുല്‍ നാസര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles