Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി-റഷ്യ ചര്‍ച്ച; അലപ്പോയില്‍ സാന്നിധ്യം ശക്തമാക്കി സിറിയന്‍ സൈന്യം

ദമസ്‌കസ്: സിറിയന്‍ ആഭ്യന്തര യുദ്ധം പരിഹരിക്കുന്നതിന്റെ ഭാഗമായി തുര്‍ക്കി-റഷ്യ ചര്‍ച്ച നടത്തുന്നതിന് മുന്നോടിയായി രാജ്യത്തെ അവസാന വിമത കേന്ദ്രങ്ങളില്‍ ഒന്നായ അലപ്പോയില്‍ സൈനിക സാന്നിധ്യം ശക്തമാക്കുകയാണ് സിറിയ. കഴിഞ്ഞ ഡിസംബര്‍ മുതല്‍ സിറിയയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ ഇദ്‌ലിബിലും അലപ്പോയിലും സംഘര്‍ഷം രൂക്ഷമാണ്. ഇവിടെ റഷ്യയുടെ പിന്തുണയുള്ള സിറിയന്‍ സഖ്യസൈന്യവും വിമതരും തമ്മിലാണ് പോരാട്ടം.

ഇത് അവസാനിപ്പിക്കാന്‍ വേണ്ടിയാണ് മേഖലയില്‍ സൈനികരെ വിന്യസിച്ച ഇദ്‌ലിബുമായി അതിര്‍ത്തി പങ്കിടുന്ന തുര്‍ക്കി ഇടപെട്ടത്. അലപ്പോ നഗരത്തിന് പടിഞ്ഞാറ് എല്ലാ വിമത ഗ്രാമങ്ങളെയും ചെറിയ പട്ടണങ്ങളെയും മോചിപ്പിച്ചുവെന്നാണ് ബശ്ശാര്‍ അസദിന്റെ സൈന്യം അവകാശപ്പെടുന്നത്. ഇതിന്റെ ഭാഗമായി കൂടുതല്‍ സൈന്യത്തെ അലപ്പോയിലേക്ക് അയച്ചിരിക്കുകയാണ് സിറിയ. സ്‌റ്റേറ്റ് മീഡിയയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Related Articles