Current Date

Search
Close this search box.
Search
Close this search box.

സിറിയക്കു നേരെയുള്ള മിസൈലാക്രമണം പ്രതിരോധ സേന തകര്‍ത്തു

ദമസ്‌കസ്: സിറിയന്‍ നഗരമായ മസ്‌യഫിനു നേരെ തൊടുത്തുവിട്ട ശത്രുക്കളുടെ മിസൈല്‍ വ്യൂഹത്തെ സിറിയന്‍ പ്രതിരോധ സേന തകര്‍ത്തു. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് ഹമക്കു സമീപം വടക്കന്‍ ലെബനാനിന്റെ ഭാഗത്തു നിന്നും മിസൈലുകള്‍ വന്നത്. സിറിയന്‍ സൈനിക വൃത്തത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മിസൈല്‍ ലക്ഷ്യസ്ഥാനത്ത് പതിക്കുന്നതിന് മുന്‍പേ തകര്‍ക്കുകയായിരുന്നു.

നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹമ പ്രവിശ്യയില്‍ വലിയ ശബ്ദത്തോടെ സ്‌ഫോടന ശബ്ദം കേട്ടതായും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇസ്രായേല്‍ സിറിയയിലേക്ക് നിരന്തരം മിസൈല്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്.

Related Articles