Current Date

Search
Close this search box.
Search
Close this search box.

മസ്ജിദില്‍ നിന്ന് പുറത്തിറങ്ങിയവര്‍ക്ക് നേരെ ആക്രമം; യു.കെയില്‍ ഒരാള്‍ അറസ്റ്റില്‍

ബര്‍മിങ്ഹാം: കൊലപാതക ശ്രമങ്ങള്‍, മസ്ജിദില്‍ നിന്നും മടങ്ങുന്ന പ്രായമായവരെ മര്‍ദിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി യു.കെ പൊലിസ് ഒരാളെ അറസ്റ്റ് ചെയ്തു. മുഹമ്മദ് അബ്കര്‍ എന്ന പേരുള്ള ആക്രമിയെയാണ് രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ അറസ്റ്റ് ചെയ്തത്. ലണ്ടനിലും ബര്‍മിങ്ഹാമിലും വെച്ചായിരുന്നു പ്രതി ആക്രമണം നടത്തിയത്.

ഫെബ്രുവരി 27ന് പടിഞ്ഞാറന്‍ ലണ്ടനില്‍ വെച്ചാണ് ഒന്നാമത്തെ സംഭവം 82 കാരനായ ഒരു വ്യക്തിക്കു നേരെ മുഹമ്മദ് അബ്ക്ര്‍ ദ്രാവകം തളിക്കുകയും തീ കൊളുത്തുകയായിരുന്നുവെന്നും വെസ്റ്റ് മിഡ്ലാന്‍ഡ്സ് പോലീസ് പറഞ്ഞു. മാര്‍ച്ച് 20ന് സെന്‍ട്രല്‍ ഇംഗ്ലണ്ടിലെ ബിര്‍മിംഗ്ഹാമില്‍ 70 വയസ്സുള്ള ഒരു വ്യക്തിക്കു നേരെയായിരുന്നു രണ്ടാമത്തെ ആക്രമണം. വെസ്റ്റ് ലണ്ടന്‍ ഇസ്ലാമിക് സെന്ററിന് മുന്നില്‍ വെച്ചായിരുന്നു ഒന്നാമത്തെ സംഭവം. പരിക്കേറ്റയാളുടെ മുഖത്തും കൈകളിലും പൊള്ളലേറ്റതായി പോലീസ് പറഞ്ഞു.

തിങ്കളാഴ്ച വൈകുന്നേരം ബര്‍മിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണ്‍ ഏരിയയിലെ ഒരു പള്ളിയില്‍ നിന്ന് വീട്ടിലേക്ക് നടന്നുപോകുന്നയാള്‍ക്കു നേരെയാണ് രണ്ടാത്തെ ആക്രമണം. സംഭവം ബ്രിട്ടനിലെ മുസ്ലിം ന്യൂനപക്ഷത്തെ നടുക്കിയിരിക്കുകയാണ്. ഡഡ്ലി റോഡ് മസ്ജിദിന് സമീപം നടന്ന രണ്ടാമത്തെ ആക്രമണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. സംഭവത്തില്‍ താന്‍ പരിഭ്രാന്തനാണെന്ന് പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിയുടെ എംപിയായ സാറാ സുല്‍ത്താന പറഞ്ഞു.

Related Articles