Current Date

Search
Close this search box.
Search
Close this search box.

ആയിരക്കണക്കിനാളുകളെ വഴിയാധാരമാക്കിയ ഉത്തരാഖണ്ഡിലെ കുടിയൊഴിപ്പിക്കലിന് സുപ്രിം കോടതി സ്‌റ്റേ

ന്യൂഡല്‍ഹി: ആയിരക്കണക്കിന് കുടുംബങ്ങളെ കൊടുംതണുപ്പിലേക്ക് എടുത്തെറിയപ്പെട്ട ഉത്തരാഖണ്ഡിലെ കുടിയൊഴിപ്പിക്കല്‍ നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി. വ്യാഴാഴ്ചയാണ് സുപ്രീം കോടതി അടിയന്തരമായി ഹരജി പരിഗണിച്ച് സ്റ്റേ ചെയ്തത്. ഒറ്റ രാത്രി കൊണ്ട് വര്‍ഷങ്ങളായി ഒരു സ്ഥലത്ത് താമസിക്കുന്നവരെ കുടിയൊഴിപ്പിച്ച നടപടി ശരിയായില്ലെന്നും ഇതിനായി അര്‍ധസൈനികരെ വിന്യസിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി.

ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ റെയില്‍വേ ഭൂമിയില്‍ നിന്നാണ് വികസനത്തിന്റെ പേരില്‍ 4365 കുടുംബങ്ങളെ കഴിഞ്ഞ ദിവസങ്ങളിലായി അധികൃതര്‍ കുടിയൊഴിപ്പിച്ചിരുന്നത്. അതിശൈത്യം അനുഭവിക്കുന്ന സമയത്താണ് ഈ കുടുംബങ്ങളെ വീട്ടില്‍ നിന്നും ഒഴിപ്പിച്ചത്. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.

ഇതിന് പ്രായോഗികമായി പരിഹാരം കാണണമെന്നും അതിന് ശേഷമായിരിക്കണം നടപടിയെന്നും കോടതി പറഞ്ഞു. കേസ് അടുത്ത മാസം വീണ്ടും പരിഗണിക്കും. പ്രശ്‌നത്തിന് പ്രായോഗിക പരിഹാരം കണ്ടെത്തി സമര്‍പ്പിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിനോടും റെയില്‍വേ അധികൃതരോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles