Current Date

Search
Close this search box.
Search
Close this search box.

സുബൈറിന്റെ ജാമ്യം നീട്ടി നല്‍കി സുപ്രീം കോടതി; പുറത്തിറങ്ങാന്‍ പറ്റില്ല

ന്യൂഡല്‍ഹി: അള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ ജാമ്യം നീട്ടി നല്‍കി സുപ്രീം കോടതി. സീതാപൂര്‍ കേസില്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ, ലൈവ് ലോ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ മൂന്ന് ഹിന്ദുത്വ നേതാക്കളുടെ മുസ്ലിം വിദ്വേഷം നിറഞ്ഞ ട്വീറ്റുകള്‍ വാര്‍ത്തയാക്കിയതിനാണ് സുബൈറിനെതിരെ കേസെടുത്തത്. യതി നരസിംഹാനന്ദ സരസ്വതി, ബജ്റംഗ് മുനി, ആനന്ദ് സ്വരൂപ് എന്നിവരുടെ ട്വീറ്റുകളാണ് സുബൈര്‍ വാര്‍ത്തകളില്‍ പരാമര്‍ശിച്ചത്. മൂന്ന് പേര്‍ക്കെതിരെയും മുസ്ലിംകളെ കുറിച്ച് പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയതിന് കഴിഞ്ഞ കുറച്ച് മാസങ്ങളായി വിദ്വേഷ പ്രസംഗ കേസുകളില്‍ കേസെടുത്തിട്ടുണ്ട്.

ജൂലൈ എട്ടിന് മാധ്യമപ്രവര്‍ത്തകന് സുപ്രീം കോടതി അഞ്ച് ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, മറ്റ് നിരവധി കേസുകളില്‍ പ്രതിയായതിനാല്‍ സുബൈര്‍ ഇപ്പോഴും കസ്റ്റഡിയില്‍ തുടരുകയാണ്.

ചൊവ്വാഴ്ച ഈ കേസില്‍ വാദം കേള്‍ക്കുമ്പോള്‍, കേസില്‍ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് നാലാഴ്ചത്തെ സമയം അനുവദിച്ചു. അന്തിമ തീര്‍പ്പിനായി കേസ് സെപ്റ്റംബര്‍ ഏഴിലേക്ക് ബെഞ്ച് ലിസ്റ്റ് ചെയ്തിട്ടുണ്ട്.

 

Related Articles