Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ നയതന്ത്ര കരാറില്‍ സുഡാന്‍ ഒപ്പുവെച്ചു

കാര്‍തൂം: ഇസ്രായേലുമായി ബന്ധം സാധാരണനിലയിലാക്കുന്ന കരാറില്‍ ഒപ്പുവെച്ച് സുഡാന്‍. 2020 ഒക്ടോബറിലാണ് സുഡാനും ഇസ്രായേലുമായി നയതന്ത്ര കരാറില്‍ ഏര്‍പ്പെടുമെന്ന് പ്രഖ്യാപിച്ചിരുന്നത്.

ബുധനാഴ്ച സുഡാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിലാണ് കരാറില്‍ ഒപ്പുവെച്ചതായി അറിയിച്ചത്. സുഡാന്‍ നീതികാര്യ വകുപ്പ് മന്ത്രി നാസറുദ്ദീന്‍ അബ്ദുല്‍ബാരി യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യൂചിനെ സന്ദര്‍ശിച്ച വേളയിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ചതെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ലോക ബാങ്കിനുള്ള സുഡാന്റെ കുടിശ്ശിക തീര്‍ക്കാന്‍ ധനസഹായം നല്‍കുന്ന ധാരണാപത്രത്തില്‍ ഇതേ ദിവസം തന്നെ ഇരു രാഷ്ട്ര പ്രതിനിധികളും ഒപ്പുവെച്ചതായും സുഡാന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

27 വര്‍ഷത്തിനിടെ ഇതാദ്യമായി ലോകബാങ്കില്‍ നിന്ന് ഒരു ബില്യണ്‍ ഡോളറിലധികം വാര്‍ഷിക ധനസഹായം നേടാന്‍ സുഡാനെ ഈ നീക്കംസുഡാനെ സഹായിക്കുമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Related Articles