Current Date

Search
Close this search box.
Search
Close this search box.

ചരിത്രത്തിലാദ്യമായി ഉപഗ്രഹ വിക്ഷേപണം നടത്തി സുഡാന്‍

കാര്‍തൂം: സൈനിക രംഗത്തെ ഗവേഷണം ലക്ഷ്യമിട്ട് ചരിത്രത്തിലാദ്യമായി സുഡാന്‍ ഉപഗ്രഹ വിക്ഷേപണം നടത്തി. ചൈനയുമായി ചേര്‍ന്നാണ് സുഡാന്‍ ഉപഗ്രഹം വിക്ഷേപിച്ചതെന്ന് സുഡാന്‍ പരമാധികാര കൗണ്‍സില്‍ അറിയിച്ചു.

ബഹിരാകാശ സാങ്കേതിക വിദ്യയില്‍ ഗവേഷണം വികസിപ്പിച്ചെടുക്കുകയാണ് ഉപഗ്രഹം ലക്ഷ്യമിടുന്നത്. മാത്രമല്ല, രാജ്യത്തിന്റെ സൈനികാവശ്യങ്ങള്‍ക്കായുള്ള പ്രകൃതി വിഭവങ്ങള്‍ കണ്ടെത്തുകയും അതിനായുള്ള ഡാറ്റകള്‍ ശേഖരിക്കലുമാണ് ഉപഗ്രഹം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സുഡാന്‍ പരമാധികാര കൗണ്‍സില്‍ മേധാവി ജനറല്‍ അബ്ദുല്‍ ഫതാഹ് അല്‍ ബുര്‍ഹാന്‍ പറഞ്ഞു.

ഞായറാഴ്ച വടക്കന്‍ ചൈനീസ് പ്രവിശ്യയായ ഷാന്‍സിയില്‍ വെച്ചാണ് ഉപഗ്രഹം വിക്ഷേപിച്ചതെന്ന് ചൈനയുടെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ഷിന്‍ഹ്വയും റിപ്പോര്‍ട്ട് ചെയ്തു. കുറച്ച് മാസങ്ങള്‍ക്കകം സാറ്റലൈറ്റ് സുഡാനില്‍ നിന്നും നിയന്ത്രിക്കാനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles