Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യന്‍ മുസ്ലിംകളുടെ വംശഹത്യ സാധ്യമാക്കുന്നത് നിര്‍ത്തുക; ഫേസ്ബുക്കിനെതിരെ പ്രതിഷേധം

വാഷിങ്ടണ്‍: ഇന്ത്യന്‍ മുസ്ലിംകളെ ലക്ഷ്യമിട്ട് ഇന്ത്യയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന വംശഹത്യക്ക് പിന്തുണ നല്‍കുന്ന ഫേസ്ബുക്ക് നടപടിയെ വിമര്‍ശിച്ച് യു.എസില്‍ പ്രതിഷേധം. യു.എസിലെ പ്രമുഖ എട്ട് നഗരങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ നൂറുകണക്കിന് പേര്‍ അണിനിരന്ന പ്രതിഷേധ സംഗമം നടന്നത്.

ഇന്ത്യയില്‍ മുസ്ലിംകളുടെയും മറ്റ് മതന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ടുള്ള പീഡനങ്ങള്‍, ശാരീരിക ആക്രമണങ്ങള്‍, കൊലപാതകങ്ങള്‍ എന്നിവക്ക് പ്രേരിപ്പിക്കുന്ന വിദ്വേഷ പ്രസംഗങ്ങള്‍ സ്വതന്ത്രമായി പോസ്റ്റ് ചെയ്യാന്‍ ഫേസ്ബുക്ക് അനുവദിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

‘India Genocide Watch’ എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇന്ത്യയിലെ തീവ്ര ഹിന്ദുത്വ വലതുപക്ഷം ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും അക്രമത്തിനുള്ള പ്രേരണ നല്‍കുന്നതിലുള്ള പങ്കാളിത്തം മാര്‍ക്ക് സുക്കര്‍ബര്‍ഗ് അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

യു.എസ് നഗരങ്ങളായ അറ്റ്‌ലാന്റ, ചിക്കാഗോ, ഷാര്‍ലറ്റ്, ഹൂസ്റ്റണ്‍, ലോസ് ഏഞ്ചല്‍സ്, സാന്‍ഡീഗോ, സിയാറ്റില്‍, ഫേസ്ബുക്ക് ആസ്ഥാനമായ സാന്‍ ഫ്രാന്‍സിസ്‌കോയിലെ മെന്‍ലോ പാര്‍ക്ക് എന്നിവിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

‘ഫേസ്ബുക്കിന്റെ കൈകളില്‍ രക്തമുണ്ട്,’ ‘ഫെയ്സ്ബുക്കില്‍ ഉപയോഗിക്കുന്ന അല്‍ഗോരിതങ്ങള്‍ മതന്യൂനപക്ഷങ്ങള്‍ക്കും സാമൂഹികമായി അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും എതിരെ പക്ഷപാതപരമാണ്’ തെളിയിക്കപ്പെട്ട ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടതിന് ഞങ്ങള്‍ ഫേസ്ബുക്കിനെ അപലപിക്കുന്നു. എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്.

‘ഫേസ്ബുക്ക് ഹേറ്റ്ബുക്ക്’ എന്ന് ആക്രോശിച്ചുകൊണ്ട് നിരവധി പ്രതിഷേധക്കാര്‍ സിയാറ്റിലിലെ ഫേസ്ബുക്കിന്റെ ഓഫീസിലേക്ക് മാര്‍ച്ച് ന
ത്തി. ഫേസ്ബുക്ക്, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍ തുടങ്ങിയ കമ്പനികള്‍ മതാന്ധത, വിദ്വേഷ-മത- ജാതി അടിച്ചമര്‍ത്തലുകള്‍ എന്നിവയുടെ ഭരണകൂട ശക്തികളില്‍ പങ്കാളികളാണെന്നും അവര്‍ ആരോപിച്ചു.

Related Articles