Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ്ബാങ്കില്‍ ഒന്‍പത് ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തു

വെസ്റ്റ്ബാങ്ക്: അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ഒന്‍പത് ഫലസ്തീനികളെ ഇസ്രായേല്‍ സുരക്ഷ സേന അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി നടത്തിയ റെയ്ഡിലാണ് അറസ്റ്റ് ചെയ്തതെന്ന് ഫലസ്തീനിയന്‍ പ്രിസണേഴ്‌സ് സൊസൈറ്റിയെ (പി.പി.എസ്) ഉദ്ധരിച്ച് അനദോലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വെസ്റ്റ് ബാങ്ക് നഗരങ്ങളായ ജെനിന്‍, റാമല്ല, ബത്‌ലഹേം, ഹെബ്രോണ്‍, കിഴക്കന്‍ ജറൂസലേം എന്നിവിടങ്ങളിലാണ് സൈന്യം റെയ്ഡ് നടത്തിയത്. 45 ഫലസ്തീനികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഫലസ്തീന്‍ ചെറുത്ത്‌നില്‍പ് സംഘടനയായ ഇസ്ലാമിക ജിഹാദ് ഗ്രൂപ്പിന്റെ മുതിര്‍ന്ന നേതാവ് അദ്‌നാന്‍ ഖാദറിനെ ഞായറാഴ്ച വെസ്റ്റ് ബാങ്കില്‍ വെച്ച് ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രില്‍ 13 മുതല്‍ 2650 ഫലസ്തീനികളെയാണ് വെസ്റ്റ് ബാങ്കില്‍ നിന്ന് മാത്രം ഇസ്രായേല്‍ അറസ്റ്റ് ചെയ്തതെന്നും പി.പി.എസ് പറഞ്ഞു.

Related Articles