Current Date

Search
Close this search box.
Search
Close this search box.

ലോകകപ്പിനായി നടന്നുപോകവെ സ്പാനിഷ് ഫുട്‌ബോളര്‍ ഇറാനില്‍ അറസ്റ്റില്‍

തെഹ്‌റാന്‍: 2022 ഫിഫ ലോകകപ്പ് കാണുന്നതിനായി ഖത്തറിലേക്ക് നടന്നുപോകവെ ഇറാനിലെത്തിയ സ്പാനിഷ് ഫുട്‌ബോളര്‍ അറസ്റ്റില്‍.
ഇതിഹാസ യാത്രയെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ ജനുവരിയിലാണ് സാന്റിയാഗോ സാഞ്ചസ് കോഗെഡോര്‍ മാഡ്രിഡിനടുത്തുള്ള തന്റെ ജന്മനാട്ടില്‍ നിന്നും യാത്ര ആരംഭിച്ചത്. എന്നാല്‍ ഏകദേശം ഒരു മാസത്തോളമായി മകനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് അവന്റെ കുടുംബം പറയുന്നത്.

‘അദ്ദേഹത്തെ ഇറാനില്‍ തടവിലാക്കിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില സംതൃപ്തമാണെന്നുമാണ് സ്പാനിഷ് വിദേശകാര്യ മന്ത്രാലയം തങ്ങളെ അറിയിച്ചതെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

സാഞ്ചസ് കോഗെഡോര്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ തന്റെ യാത്രയെക്കുറിച്ച് അവസാനമായി പോസ്റ്റ് ചെയ്തത് ഒക്ടോബര്‍ 1നായിരുന്നു. തന്റെ അവസാന പോസ്റ്റില്‍, വടക്കന്‍ ഇറാഖി ഗ്രാമത്തില്‍ നിന്ന് ഇറാനിലേക്ക് പ്രവേശിക്കാന്‍ പോകുകയാണെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.
തുടര്‍ന്ന് ബന്ദര്‍ അബ്ബാസ് തുറമുഖത്ത് നിന്നും ബോട്ടില്‍ ഖത്തറിലേക്ക് പോകുന്നതിന് മുമ്പ് താന്‍ തെഹ്റാനിലേക്ക് പോകുകയാണെന്നുമാണ് ശബ്ദ സന്ദേശത്തില്‍ മാതാപിതാക്കളോട് പറഞ്ഞിരുന്നത്.

തന്റെ മകന്‍ രാഷ്ട്രീയമായി ഇടപെടുന്നയാളല്ലെന്നും അദ്ദേഹം ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലെന്നും അദ്ദേഹത്തിന്റെ പിതാവ് സാന്റിയാഗോ സാഞ്ചസ് പറഞ്ഞു. അദ്ദേഹം ഒരു സാഹചര്യത്തിനും അനുകൂലമായോ പ്രതികൂലമായോ രാഷ്ട്രീയ പ്രചരണം നടത്തുന്നില്ല. റയല്‍ മാഡ്രിഡിനെ പിന്തുണയ്ക്കുക എന്നതാണ് അദ്ദേഹത്തിന്റെ ആകെയുള്ള ഒരു കാര്യമെന്നും പിതാവ് പറഞ്ഞു.

സാഞ്ചസ് സെഗെഡോറിനെ സന്ദര്‍ശിക്കാന്‍ ഇറാനിലെ സ്പാനിഷ് അംബാസഡര്‍ ഇറാനിയന്‍ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ എന്തിനാണ് അറസ്റ്റ് ചെയ്തതെന്നോ എവിടെയാണ് തടവിലാക്കിയിരിക്കുന്നതെന്നോ പറഞ്ഞില്ലെന്നും മാതാവ് പറഞ്ഞു. അതേസമയം സംഭവത്തെക്കുറിച്ച് ഇറാന്‍ അധികൃതരില്‍ നിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

 

 

Related Articles