Current Date

Search
Close this search box.
Search
Close this search box.

കുവൈത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റു

കുവൈത്ത് സിറ്റി: പൊതുതെരഞ്ഞെടുപ്പിന് ശേഷം കുവൈത്തില്‍ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചൊവ്വാഴ്ച രാവിലെ 10ന് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആണ് പുതിയ പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറ്റത്.

മര്‍സൂഖ് അല്‍ ഖനീമിനെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. പ്രധാനമന്ത്രിയായി ശൈഖ് സബാഹ് ഖാലിദ് അല്‍ സബാഹിനെ വീണ്ടും നിയമിക്കാനുള്ള ഉത്തരവില്‍ കഴിഞ്ഞയാഴ്ചയാണ് കുവൈത്ത് അമീര്‍ ഒപ്പുവെച്ചത്.

ഹമദ് ജാബിര്‍ അല്‍ അലി അല്‍ സബാഹ് ആണ് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും. അനസ് ഖാലിദ് അല്‍ സലാഹ് ആണ് മന്ത്രിസഭാ സഹമന്ത്രി ഈസ അഹ്മദ് അല്‍ ഖന്ദാരിയാണ് ഔഖാഫ്, മതകാര്യ വകുപ്പ് മന്ത്രി, ഡോ. മുഹമ്മദ് അബ്ദുല്ലതീഫ് അല്‍ ഫാരിസ് എണ്ണ, വൈദ്യുതി, ജന വകുപ്പ് മന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഡിസംബര്‍ അഞ്ചിനായിരുന്നു രാജ്യത്ത് പാര്‍ലമെന്റ തെരഞ്ഞെടുപ്പ് നടന്നത്. രാജ്യത്ത് ആദ്യമായി പ്രതിപക്ഷ കക്ഷികള്‍ക്ക് ഭൂരിപക്ഷം ലഭിച്ച തെരഞ്ഞെടുപ്പ് ഫലമായിരുന്നു ഈ വര്‍ഷത്തേത്. കുവൈത്ത് പാര്‍ലമെന്റില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രാധാന്യമില്ല.

Related Articles