Current Date

Search
Close this search box.
Search
Close this search box.

പ്രവാസികളുടെ കാര്യത്തില്‍ അടിയന്തിര ഇടപെടല്‍ വേണം: എസ് കെ എസ് എസ് എഫ്

കോഴിക്കോട്: കോവിഡ് 19 വ്യാപനത്തിന്റെ പേരില്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും സംഘടന നിവേദനം അയച്ചു.

വിദേശ ഇന്ത്യക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുക, സൗജന്യമായി അവരെ നാട്ടിലെത്തിക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കുക, പൊതുമാപ്പ് പ്രഖ്യാപിക്കപ്പെട്ട കുവൈത്തിലെ പ്രവാസികളില്‍ നിന്നും എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ പണം ഈടാക്കുന്ന ഇന്ത്യന്‍ എംബസി നടപടി ഉപേക്ഷിക്കുക, തിരിച്ചു വരുന്ന പ്രവാസികള്‍ക്ക് ആവശ്യമായ ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കുക തുടങ്ങിയ കാര്യങ്ങളും എസ് കെ എസ് എസ് എഫ് ആവശ്യപ്പെട്ടു.

സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വെല്‍നസ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവാസികള്‍ക്കായി ടെലി കൗണ്‍സിലിംഗ് ആരംഭിച്ചു. നമ്മുടെ പ്രവാസികളെ രക്ഷിക്കുക ( ഞലരൌല ീൗൃ ലഃുമെേ) എന്ന സന്ദേശവുമായി സംഘടന സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം തുടങ്ങി. നാട്ടിലുള്ള പ്രവാസി കുടുംബങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണവും മരുന്നും എത്തിക്കാന്‍ സംഘടനാ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. ഓണ്‍ലൈന്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.

Related Articles