Current Date

Search
Close this search box.
Search
Close this search box.

പൗരത്വ പ്രക്ഷോഭകരുടെ സ്വത്ത് കണ്ടുകെട്ടല്‍: നടപടികളില്‍ നിന്ന് യു.പി പിന്‍മാറണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: 2019ല്‍ രാജ്യത്തൊട്ടാകെ അലയടിച്ച പൗരത്വ പ്രക്ഷോഭ സമരത്തില്‍ പങ്കെടുത്ത നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിക്കെതിരെ സുപ്രീം കോടതിയുയെ രൂക്ഷ വിമര്‍ശനം. പൗരത്വ പ്രക്ഷോഭ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടല്‍ നടപടികളില്‍ നിന്ന് യു.പി ഭരണകൂടം പിന്‍മാറണമെന്നാണ് ശനിയാഴ്ച സുപ്രീം കോടതി അറിയിച്ചത്. ഇവര്‍ക്കെതിരെയുള്ള എല്ലാ നിയമനടപടികളില്‍ നിന്നു പിന്മാറണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

2019 ഡിസംബറില്‍ ആരംഭിച്ച നടപടികള്‍ സുപ്രീം കോടതി പുറപ്പെടുവിച്ച നിയമത്തിന് വിരുദ്ധമാണെന്നും അത് നിലനിര്‍ത്താന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

നടപടിക്രമങ്ങള്‍ പിന്‍വലിക്കാന്‍ അവസാനമായി ഒരു അവസരം നല്‍കുകയാണെന്നും നിയമം ലംഘിച്ചതിനാല്‍ നടപടികള്‍ റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. അവര്‍ക്ക് നല്‍കിയ നോട്ടീസ് ഉടന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനായി യു.പി സര്‍ക്കാര്‍ ഒരേ സമയം പരാതിക്കാരനെയും പ്രോസിക്യൂട്ടറെയും വിധികര്‍ത്താവിനെയും പോലെ പെരുമാറുകയാണെന്നും കോടതി കുറ്റപ്പെടുത്തി.

 

Related Articles