Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍-ബഹ്‌റൈന്‍ ഉച്ചകോടിയെ നിശിതമായി വിമര്‍ശിച്ച് സൗദി

റിയാദ്: ബഹ്‌റൈന്‍ സുരക്ഷ ഉച്ചകോടിയില്‍ പങ്കെടുത്ത ഇസ്രായേല്‍ നിലപാടിനെ നിശിതമായി വിമര്‍ശിച്ച് സൗദി അറേബ്യ രംഗത്ത്. മനാമയില്‍ വെച്ച് നടന്ന ബഹ്‌റൈന്‍ സുരക്ഷ ഉച്ചകോടിയില്‍ ഇസ്രായേല്‍ വിദേശകാര്യ മന്ത്രി പങ്കെടുത്തിരുന്നു.

സൗദി രാജകുമാരന്‍ തുര്‍കി ബിന്‍ ഫൈസല്‍ അല്‍ സഊദ് ആണ് ബഹ്‌റൈനിനും ഇസ്രായേലിനും എതിരെ വിമര്‍ശനമുന്നയിച്ചത്. മനാമ ഉച്ചകോടിയിലേക്ക് ഇസ്രായേല്‍, യു.എ.ഇ പ്രതിനിധികള്‍ക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായി നടത്തുന്ന എത് തരത്തിലുള്ള ഇടപാടുകളും സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രമെന്ന സങ്കല്‍പ്പത്തിന് വെല്ലുവിളിയാണ്.

ഉയര്‍ന്ന ധാര്‍മിക തത്വങ്ങളിലൂടെ സമാധാനം പുലര്‍ത്തുന്നവര്‍ എന്ന ഇസ്രായേല്‍ വിശേഷണത്തെ എതിര്‍ത്ത അദ്ദേഹം പാശ്ചാത്യ കോളനിവല്‍ക്കരണ ശക്തിയില്‍ ജീവിക്കുന്നതിന്റെ ഇരുണ്ട യാഥാര്‍ത്ഥ്യമാണ് ഫലസ്തീന്‍ എന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഏറ്റവും ദുര്‍ബലമായ തടങ്കല്‍പ്പാളയങ്ങളില്‍ ഫലസ്തീനികളെ തടവിലാക്കിയിരിക്കുകയാണ് ഇസ്രായേല്‍. ചെറുപ്പക്കാരും പ്രായമായവരും സ്ത്രീകളും പുരുഷന്മാരും നീതി ലഭിക്കാതെ അവിടെ കഴിയുകയാണ്. അവര്‍ ആഗ്രഹിക്കുന്നതുപോലെ അവരുടെ വീടുകള്‍ തകര്‍ക്കുകയും അവര്‍ ആഗ്രഹിക്കുന്നവരെ വധിക്കുകയും ചെയ്യുകയാണ്.

Related Articles