Current Date

Search
Close this search box.
Search
Close this search box.

സൗദിയില്‍ റമദാനിലും പള്ളികള്‍ അടച്ചിടും

masjid.jpg

റിയാദ്: കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിനായുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി സൗദിയില്‍ റമദാനിലും പള്ളികള്‍ അടഞ്ഞു കിടക്കും. തറാവീഹ് നമസ്‌കാരമടക്കം ഉണ്ടാകില്ലെന്നാണ് കഴിഞ്ഞ ദിവസം സഊദി ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചത്.
റമദാന് പതിനാല് ദിവസം മാത്രം ബാക്കി നില്‍ക്കെ കോവിഡ് പ്രതിസന്ധി പരിഹരിക്കപ്പെടുമെന്ന് കരുതുന്നില്ലെന്നും മന്ത്രാലയം പറഞ്ഞു.

കോവിഡ് വ്യാപനം തടയുന്നതിനായി ഇരു ഹറമുകളിലൊഴികെ രാജ്യത്തെ എല്ലാ പള്ളികളിലും നിലവില്‍ ജുമുഅ ജമാഅത്ത് നമസ്‌കാരങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് വിലക്കുണ്ട്. മാര്‍ച്ച് 18 മുതല്‍ രാജ്യത്തെ മുഴുവന്‍ പള്ളികളിലും ജമാഅത്ത് നമസ്‌കാരങ്ങള്‍ നിറുത്തിവെച്ചിരുന്നു.

Related Articles