Current Date

Search
Close this search box.
Search
Close this search box.

യെമനില്‍ വ്യോമാക്രമണം ശക്തമാക്കി സൗദി സഖ്യസേന

സന്‍ആ: യെമനില്‍ നിരന്തരം വ്യോമാക്രമണങ്ങള്‍ നടത്തി സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന. വടക്കന്‍ സിറിയയില്‍ ഹൂതി സായുധവിഭാഗത്തിന്റെ ശക്തികേന്ദ്രത്തിനു നേരെയാണ് ആറിലധികം തവണ സൗദി സഖ്യസേന റോക്കറ്റാക്രമണം നടത്തിയത്. തലസ്ഥാനമായ സന്‍ആയിലും ചെങ്കടലിന് സമീപത്തെ സാലിഫ് തുറമുഖത്തുമാണ് ആക്രമണം നടത്തിയത്. 2015ല്‍ ഇറാന്‍ വിന്യസിച്ച ഹൂത്തി സംഘം സന്‍അ ഉള്‍പ്പെടെ വടക്കന്‍ യെമന്റെ വലിയ ഭാഗങ്ങള്‍ പിടിച്ചെടുത്ത ശേഷവും സൗദി സഖ്യസേന ഇത്തരത്തില്‍ സൈനിക ഇടപെടല്‍ നടത്തിയിരുന്നു.

ഹൂതികളുടെ നിയന്ത്രണത്തിലുള്ള സലീഫ് ധാന്യ തുറമുഖത്തിനു നേരെ റോക്കറ്റ് പതിച്ചിട്ടുണ്ടെന്ന് യു.എന്നും അറിയിച്ചു. രണ്ട് മിസൈലുകളില്‍ ഒന്ന് ഭക്ഷ്യ ഉല്‍പാദന കമ്പനിയുടെ ധാന്യപ്പുരയിലും മറ്റൊന്ന് അവരുടെ താമസസ്ഥലത്തും വീണെന്നും യു.എന്നിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles