Current Date

Search
Close this search box.
Search
Close this search box.

അഴിമതി: യെമന്‍ സംയുക്തസേന കമാന്ററെ സൗദി നീക്കം ചെയ്തു

റിയാദ്: അഴിമതി ആരോപണത്തെത്തുടര്‍ന്ന് സൗദിയിലെ രണ്ട് രാജകുടുംബാംഗങ്ങളെ സൗദി രാജാവ് പദവികളില്‍ നിന്നും നീക്കം ചെയ്തു. യെമനില്‍ സൗദി നേതൃത്വം നല്‍കുന്ന സംയുക്ത സൈനിക സഖ്യത്തിലെ തലവനായ കമാന്‍ഡര്‍ പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ ഫഹദിന്റെ മകനായ ഫഹദ് ബിന്‍ തുര്‍കി ബിന്‍ അബ്ദുല്‍ അസീസിനെയാണ് തല്‍സ്ഥാനത്തുനിന്നും സല്‍മാന്‍ രാജാവ് നീക്കം ചെയ്തത്.സൗദി സ്റ്റേറ്റ് മീഡിയയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അല്‍ജൗഫ് മേഖലയിലെ ഡെപ്യൂട്ടി ഗവര്‍ണര്‍ കൂടിയാണിദ്ദേഹം. കൂടെ മറ്റൊരു രാജകുടുംബാംഗവും നാല് സൈനിക ഉദ്യോഗ്‌സഥരെയും പുറത്താക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സൗദി രാജകീയ ഉത്തരവ് പ്രകാരം പ്രതിരോധ മന്ത്രാലയത്തിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു. അഴിമതി വിരുദ്ധ കമ്മിറ്റിയായ നസഹയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഇവരെ പുറത്താക്കിയത്.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ രാജ്യത്ത് അഴിമതി വിരുദ്ധ നടപടികള്‍ ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നേരത്തെയും നിരവധി രാജകുടുംബാംഗങ്ങളെയും രാജ്യത്തെ പ്രമുഖ വ്യവസായികള്‍ക്കെതിരെയും മന്ത്രിമാര്‍്‌ക്കെതിരെയും നടപടികളെടുത്തിരുന്നു.

 

Related Articles