Current Date

Search
Close this search box.
Search
Close this search box.

ഒമിക്രോണ്‍: സൗദി, ഇസ്രായേല്‍, യു.എസ് ചര്‍ച്ച

വാഷിങ്ടണ്‍: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ അതിവേഗം പടരുന്നതിന്റെ പശ്ചാതലത്തില്‍ സൗദി, ഇസ്രായേല്‍, യു.എസ് വിദേശകാര്യ മന്ത്രിമാരും ചര്‍ച്ച നടത്തി. യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റിന്റെ നേതൃത്വത്തിലാണ് വിവിധ രാഷ്ട്ര പ്രതിനിധികളുടെ ഓണ്‍ലൈന്‍ യോഗം സംഘടിപ്പിച്ചത്. ഔദ്യോഗികമായി നയതന്ത്ര ബന്ധങ്ങളൊന്നുമില്ലാത്ത ഇസ്രായേലും സൗദിയും അപൂര്‍വമായാണ് ഇത്തരം യോഗത്തില്‍ സംയുക്തമായി പങ്കെടുക്കുന്നത്.

ഒമിക്രോണ്‍ വകഭേദത്തെ ചെറുക്കുന്നതിനുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഉന്നത നയതന്ത്രജ്ഞര്‍ നടത്തിയ ആഹ്വാനത്തില്‍ ഇസ്രായേല്‍ വിദേശകാര്യ മന്ത്രി യെയ്ര്‍ ലാപിഡും സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനുമാണ് പങ്കെടുത്തത്. ഡിസംബര്‍ 21ന് നടന്ന യോഗത്തെക്കുറിച്ച് ടൈംസ് ഓഫ് ഇസ്രായേലും, സി.എന്‍.എനുമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

നേരത്തെ ഇസ്രായേലും യു.എസും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അതില്‍ സൗദി വിദേശകാര്യ മന്ത്രിയുടെ സാന്നിധ്യം പരാമര്‍ശിച്ചിരുന്നില്ല.

‘നിരവധി വിദേശകാര്യ മന്ത്രിമാരുമായും പ്രാദേശിക സംഘടനകളുടെ പ്രതിനിധികളുമായും ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തിയെന്ന് നേരത്തെ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ട്വീറ്റില്‍ അറിയിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഏത് രാജ്യങ്ങളുമായാണ് കൂടിക്കാഴ്ച നടത്തിയതെന്ന് പരാമര്‍ശിച്ചില്ല. പിന്നീട് യു എസിലെ ചൈനയുടെ അംബാസഡര്‍ ക്വിന്‍ ഗാംഗ് ആണ് ട്വിറ്ററില്‍ വെര്‍ച്വല്‍ യോഗത്തിന്റെ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തത്. അതില്‍ ബിന്‍ ഫര്‍ഹാനും ലാപിഡും മറ്റ് നിരവധി നയതന്ത്രജ്ഞരും പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ കാണാമായിരുന്നു.

Related Articles