Current Date

Search
Close this search box.
Search
Close this search box.

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച 421 പേരെ സൗദി അധികൃതര്‍ അറസ്റ്റ് ചെയ്തു

റിയാദ്: മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച 421 പേരെ സൗദി അധികൃതര്‍ അറസ്റ്റ് ചെയ്തു. സൗദിയിലെ നാല് മേഖലകളിലേക്ക് വലിയ തോതില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച 421 പേരെയാണ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. നജ്‌റാന്‍, ജാസാന്‍, അസീര്‍, വടക്കന്‍ അതിര്‍ത്തികള്‍ എന്നിവടങ്ങളിലെ പരിശോധനയില്‍ 52.4 ടണ്‍ മയക്കുമരുന്ന് ഖാതും 807 കിലോഗ്രാം കഞ്ചാവും കടത്താനുള്ള ശ്രമം തടഞ്ഞതായി ബോര്‍ഡര്‍ ഗാര്‍ഡ് ജനറല്‍ ഡയറക്ടേറ്റിന്റെ ഔദ്യോഗിക വക്താവ് മിസ്ഫര്‍ അല്‍ ഖുറൈനി പറഞ്ഞു. 475166 ഗുളികകളും 145597 ഉത്തേജക ഗുളികകളും പരിശോധനക്ക് കൈമാറിയിട്ടുണ്ട്. മിഡില്‍ ഈസ്റ്റ് മോണിറ്ററാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അതിര്‍ത്തി സുരക്ഷാ സംവിധാനം ലംഘിച്ച 382 പേര്‍ ഉള്‍പ്പെടെ 421 പ്രതികളെ അറസ്റ്റ് ചെയ്തു. അതില്‍ 39 സൗദികളും 342 യമനികളും 38 എത്യോപ്യക്കാരും രണ്ട് ഇറാഖികളുമുണ്ട്. പ്രതികള്‍ക്കെതിരെയുള്ള പ്രാഥമിക നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായും അല്‍ ഖുറൈനി കൂട്ടിച്ചേര്‍ത്തു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles