Current Date

Search
Close this search box.
Search
Close this search box.

സൗദി: തൊഴിലില്ലായ്മ അഞ്ചു വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കില്‍

റിയാദ്: സൗദി അറേബ്യയില്‍ ചരിത്രത്തില്‍ ആദ്യമായി തൊഴിലില്ലായ്മ നിരക്ക് ഗണ്യമായ അറവില്‍ കുറഞ്ഞു. അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലാണ്. തൊഴിലില്ലായ്മ നിരക്ക് ആദ്യ പാദത്തില്‍ 11.7 ശതമാനമായി കുറഞ്ഞു, നാലാം പാദത്തില്‍ ഇത് 12.6 ശതമാനമായിരുന്നു.

ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്ക് പ്രകാരം, കോവിഡ് പകര്‍ച്ചവ്യാധിയുടെ തുടക്കത്തില്‍ തൊഴിലില്ലായ്മ നിരക്ക് ഒരു റെക്കോര്‍ഡ് മുകളിലേക്ക് കുതിച്ച ശേഷം ശക്തമായി താഴേക്കുള്ള പ്രവണത തുടരുകയായിരുന്നു.

എന്നാല്‍ ജനങ്ങളുടെ തൊഴില്‍ പങ്കാളിത്തം ഈ വര്‍ഷത്തിലെ ആദ്യ മൂന്ന് മാസത്തില്‍ 51.2 ശതമാനത്തില്‍ നിന്നും 49.5 ശതമാനമായി കുറഞ്ഞു. 2017ലെ സാമ്പത്തിക മാന്ദ്യത്തിനുശേഷം ഉണ്ടായ ഏറ്റവും വലിയ ഇടിവാണിത്.

അതേസമയം, തൊഴില്‍ മേഖലയില്‍ നിന്ന് ആളുകള്‍ പിന്മാറുന്നതാണ് ഈ ഇടിവിന് കാരണമായതെന്നും റിപ്പോര്‍ട്ടുണ്ട്. യുവജനങ്ങള്‍ക്കായി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്നാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അവകാശവാദം.
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രധാന അജണ്ടയാണ് പുതിയ തൊഴിലവസരങ്ങള്‍.

Related Articles