Current Date

Search
Close this search box.
Search
Close this search box.

കോവിഡ് വാക്‌സിനേഷന്‍ ക്യാംപയിനുമായി സൗദി

റിയാദ്: കോവിഡിനെതിരെ വാക്‌സിനേഷന്‍ ക്യാംപയിനുമായി സൗദി അറേബ്യ. വാക്‌സിന്‍ ലഭിക്കുന്നതിന് വേണ്ടി ഒരു ദിവസത്തിനുള്ളില്‍ ഒന്നര ലക്ഷത്തിലധികം ആളുകളാണ് ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം ഫൈസര്‍ ബയോടെകിന്റെ രണ്ട് ഷിപ്‌മെന്റ് വാക്‌സിന്‍ ആണ് സൗദിയിലെത്തിയത്.

തലസ്ഥാനമായ റിയാദിലെ ആശുപത്രികളില്‍ വാക്‌സിനേഷന്‍ നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. ആളുകള്‍ മെഡിക്കല്‍ സെന്ററുകളില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ച് നിന്നും പുറത്തുവരുന്നതിന്റെ ദൃശ്യങ്ങള്‍ അല്‍ ഇഹ്‌റബിയ്യ ടി.വി പുറത്തുവിട്ടിട്ടുണ്ട്. പിന്നീട് ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റാബിയാഹും വാക്‌സിന്‍ സ്വീകരിച്ചു. ഇതിന്റെ ചിത്രവും സൗദി ട്വീറ്റ് ചെയ്തിട്ടുണ്ട്.

ബുധനാഴ്ചയാണ് സൗദിയിലേക്ക് ആദ്യത്തെ വാക്‌സിന്‍ ഇറക്കുമതി എത്തിയത്. യു.എസിലെ ഫാര്‍മസ്യൂട്ടിക്കല്‍ ഭീമന്മാരായ ഫൈസറിന്റെ വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്ന ആദ്യത്തെ പശ്ചിമേഷ്യന്‍ രാജ്യമായി മാറി ഇതിലൂടെ സൗദി. ജര്‍മനിയിലെ ബയോടെകുമായി സഹകരിച്ചാണ് ഫൈസര്‍ വാക്‌സിന്‍ നിര്‍മിച്ചത്. കഴിഞ്ഞയാഴ്ചയാണ് ഈ വാക്‌സിന്‍ ഉപയോഗിക്കുന്നത് അംഗീകാരം ലഭിച്ചിരുന്നത്. മൊബൈല്‍ ആപ്പ് വഴിയാണ് ആളുകളോട് രജിസ്റ്റര്‍ ചെയ്യാന്‍ സൗദി അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആരോഗ്യ മന്ത്രാലയാണ് ഇക്കാര്യമറിയിച്ചത്.

Related Articles