Current Date

Search
Close this search box.
Search
Close this search box.

സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രവുമായി സാഫി കോളേജ്

കോഴിക്കോട്: മലപ്പുറം ജില്ലയിലെ വാഴയൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ വിദ്യാഭ്യാസ സംരംഭമായ സാഫി (സോഷ്യല്‍ അഡ്വാന്‍സ്‌മെന്റ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ) കോളേജില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രം ആരംഭിക്കുന്നു. ഡല്‍ഹി ആസ്ഥാനമായുള്ള ചാണക്യ ഐ.എ.എസ് അക്കാദമിയുമായി സഹകരിച്ചാണ് കേന്ദ്രം പ്രവര്‍ത്തിക്കുക.

ഈ മേഖലയില്‍ ദീര്‍ഘകാല പരിചയമുള്ള ചാണക്യയുടെ ഫാക്കല്‍റ്റികളുടെ പരിശീലനവും സ്റ്റഡി മെറ്റീരിയലുകളും സാഫിയിലെ കേന്ദ്രത്തില്‍ ലഭ്യമാക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന തീവ്രപരിശീലന പദ്ധതിയാണ് സാഫിയില്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. സിവില്‍ സര്‍വീസ് പരീക്ഷയുടെ പ്രിലിംസ്, മെയിന്‍സ് എന്നിവക്കും അഭിമുഖത്തിനും പരിശീലനം നല്‍കും. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിയും ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സാഫിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 8281643878, 9747773878.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles