Current Date

Search
Close this search box.
Search
Close this search box.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശിന് വലിയ ഭാരമാണ്: ശൈഖ് ഹസീന

ധാക്ക: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ തന്റെ രാജ്യത്തിനും തന്റെ സര്‍ക്കാരിനും വലിയ ഭാരമാണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന
അവര്‍ മ്യാന്‍മറിലേക്ക് മടങ്ങുന്നുവെന്ന് ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹത്തെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു.

”നിങ്ങള്‍ക്കറിയാമോ… ഞങ്ങള്‍ക്ക് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ഒരു വലിയ ഭാരമാണ്,’ ഹസീന എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇന്ത്യ ഒരു വലിയ രാജ്യമാണ്… നിങ്ങള്‍ക്ക് അഭയാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ കഴിയും, എന്നാല്‍ നിങ്ങള്‍ക്ക് അത്ര അധികം അഭയാര്‍ത്ഥികള്‍ ഇല്ല. എന്നാല്‍ നമ്മുടെ രാജ്യത്ത് 1.1 ദശലക്ഷം റോഹിങ്ക്യകളുണ്ട്.

‘മാനുഷിക പരിഗണന വെച്ചാണ് റോഹിങ്ക്യകളെ പരിപാലിക്കാന്‍ തന്റെ സര്‍ക്കാര്‍ ശ്രമിച്ചത്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ അസോസിയേഷന്‍, ആസിയാന്‍, ഐക്യരാഷ്ട്രസഭ എന്നിവരുമായി റോഹിങ്ക്യകള്‍ സംബന്ധിച്ച് തന്റെ സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ഇന്ത്യ ഒരു അയല്‍രാജ്യമെന്ന നിലയില്‍ അതില്‍ വലിയ പങ്ക് വഹിക്കാന്‍ കഴിയും, എനിക്ക് തോന്നുന്നു,’ഞായറാഴ്ച ഹസീന എ.എന്‍.ഐയോട് പറഞ്ഞു. തിങ്കളാഴ്ച മുതല്‍ നാല് ദിവസത്തെ പര്യടനത്തിനായി ഹസീന ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്.

കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി മ്യാന്‍മറിലെ ഭരണകൂടവും തീവ്ര ബുദ്ധ സന്യാസി സമൂഹവും ചേര്‍ന്ന് വംശീയ ഉന്മൂലനം നടത്തുന്നത് മൂലം റോഹിങ്ക്യന്‍ സമൂഹത്തെ രാഷ്ട്രരഹിതരാക്കുകയും തുടര്‍ന്ന് പതിനായിരക്കണക്കിന് റോഹിങ്ക്യകള്‍ മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുകയായിരുന്നു.

ഏകദേശം 1.1 മില്യണ്‍ (10 ലക്ഷത്തിലധികം) റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ നിലവില്‍ ബംഗ്ലാദേശിലെ കോക്സ് ബസാറിലും ഭാസന്‍ ചാര്‍ ദ്വീപിലും താമസിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഏകദേശം 16,000 റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ഉണ്ടെന്നാണ് വിവരം.

Related Articles