Current Date

Search
Close this search box.
Search
Close this search box.

ഗസ്സ: നാലു വയസ്സുകാരനൊപ്പം റീമ സഅദ് മടങ്ങിയത് ജീവന്റെ തുടിപ്പുമായി

ഗസ്സ സിറ്റി: ഇസ്രായേലിന്റെ പൈശാചികമായ ക്രൂരതകളുടെ വാര്‍ത്തയും റിപ്പോര്‍ട്ടുകളും എല്ലായിപ്പോഴും ഹൃദയഭേദക കാഴ്ചകളാണ് നമുക്ക് സമ്മാനിക്കാറുള്ളത്. അത്തരത്തില്‍ മറ്റൊരു നൊമ്പര കാഴ്ചയാണ് ഉപരോധ ഗസ്സ മുനമ്പില്‍ നിന്നും ഇപ്പോള്‍ നമുക്ക് പറയാനുള്ളത്. കഴിഞ്ഞ ദിവസങ്ങളിലായി ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇതുവരെയായി 120ലധികം പേരാണ് കൊല്ലപ്പെട്ടത്.

 

അതില്‍ റീമ സഅദ് എന്ന മാധ്യമപ്രവര്‍ത്തകയും തന്റെ നാല് വ.സ്സുകാരനായ സെയ്ദും നാല് മാസം മാത്രം ജീവന്റെ തുടിപ്പുള്ള ഗര്‍ഭസ്ഥ ശിശുവിനെയും കൊണ്ടാണ്. ബുധനാഴ്ച നടന്ന വ്യോമാക്രമണത്തിലാണ് റീമ കൊല്ലപ്പെടുന്നത്. ഇവരുടെ രണ്ട് വയസ്സുകാരിയായ മകള്‍ മര്‍യമിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുയാണെന്നാണ് കരുതുന്നത്. റമദാനിലെ അവസാനത്തെ നോമ്പിലാണ് ഇവര്‍ കൊല്ലപ്പെടുന്നത്.

പതിവു പോലെ വീട്ടില്‍ നേരത്തെ ഉറങ്ങാന്‍ കിടന്ന റീമയുടെ അപ്പാര്‍ട്‌മെന്റിന് നേരെ പുലര്‍ച്ചെ 1.50നാണ് ഇസ്രായേലിന്റെ ബോംബ് വര്‍ഷിക്കുന്നത്. വ്യോമാക്രമണത്തില്‍ അവര്‍ താമസിച്ച കെട്ടിടം ഒന്നടങ്കം തകര്‍ന്നു. റീമയും മകളും സംഭവസ്ഥലത്തുവെച്ച് തന്നെ കൊല്ലപ്പെട്ടു. ഇവരുടെ ഭര്‍ത്താവ് മുഹമ്മദ് അല്‍ തില്‍ബാനിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഗാസ ആസ്ഥാനമായുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇസ്രായേല്‍ വ്യോമാക്രമണങ്ങളില്‍ ഇതുവരെ മരിച്ച 119 പേരില്‍ 31 കുട്ടികളും 19 സ്ത്രീകളും ഉള്‍പ്പെടുന്നു. 830 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗസ്സയിലെ എണ്ണമറ്റ കുടുംബങ്ങളാണ് അവരുടെ ഉറ്റയവരെയും ഉടയവരെയും നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് അലമുറയിട്ട് കരയുന്നത്.

Related Articles