Current Date

Search
Close this search box.
Search
Close this search box.

തറാവീഹ്,പെരുന്നാള്‍ നമസ്‌കാരങ്ങള്‍ വീട്ടില്‍ വെച്ച് നടത്തേണ്ടി വരും: സൗദി ഗ്രാന്റ് മുഫ്തി

മക്ക: സൗദി അറേബ്യയില്‍ ഈ വര്‍ഷത്തെ തറാവീഹ്, ചെറിയ പെരുന്നാള്‍ നമസ്‌കാരങ്ങള്‍ വീടുകളില്‍ വെച്ച് നടത്തേണ്ടിവരുമെന്ന് സൗദി ഗ്രാന്റ് മുഫ്തി അറിയിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ഗ്രാന്റ് മുഫ്തി, ഇസ്‌ലാമികകാര്യ മന്ത്രാലയത്തെ ഇക്കാര്യമറിയിച്ചത്.

നിലവിലെ അവസ്ഥ തുടരുകയാണെങ്കില്‍ സൗദിയില്‍ ഈ വര്‍ഷം ഇരുഹറമുകളിലൊഴികെ റമദാനിലെ തറാവീഹ് നസ്‌കാരവും, പെരുന്നാള്‍ നമസ്‌കാരവും പള്ളികളില്‍ വെച്ച് നടക്കില്ല. അങ്ങിനെ വന്നാല്‍ വിശ്വാസികള്‍ ഇവ വീടുകളില്‍ വെച്ച് നടത്തണമെന്ന് സൗദി ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ് പറഞ്ഞു.

പ്രവചാകന്‍ വീടുകളില്‍ വെച്ച് തറാവീഹ് നമസ്‌കരിച്ചിട്ടുണ്ട്. വീടുകളില്‍ വെച്ച് നടത്തുന്ന പെരുന്നാള്‍ നമസ്‌കാരത്തിന് പള്ളികളിലെ പോലെ ഖുതുബ പാടില്ല. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായത് മുതല്‍ പെരുന്നാള്‍ നമസ്‌കാരം പൂര്‍ത്തിയാകുന്നതിന് മുമ്പായി ഫിത്വിര്‍ സകാത്ത് കൊടുത്ത് തീര്‍ക്കണമെന്നും ഗ്രാന്റ് മുഫ്തി വ്യക്തമാക്കി. സൗദിയില്‍ പള്ളികളിലെ നോമ്പ് തുറക്കും ഇഅ്തിക്കാഫിനും നേരത്തെ തന്നെ വിലക്കേര്‍പ്പെടുത്തി ഉത്തരവ് വന്നിരുന്നു.

Related Articles