Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ അമീറില്‍ നിന്നും പിന്തുണയുണ്ട്; ലോകം ഞങ്ങള്‍ക്കൊപ്പമെന്ന് ഉക്രൈന്‍ പ്രസിഡന്റ്

കീവ്: റഷ്യ-ഉക്രൈന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ കൂടുതല്‍ പ്രതികരണവുമായി ലോകരാഷ്ട്രങ്ങള്‍ രംഗത്ത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദ്മിര്‍ സെലന്‍സ്‌കിയെ ഫോണില്‍ വിളിച്ചു പിന്തുണ അറിയിച്ചു. ഖത്തര്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇരു രാഷ്ട്രങ്ങളും സംയമനം പാലിക്കണമെന്നും നയതന്ത്ര മാര്‍ഗങ്ങളിലൂടെ പ്രതിസന്ധി പരിഹരിക്കണമെന്നും അല്‍താനി എല്ലാ കക്ഷികളോടും ആഹ്വാനം ചെയ്തു.

ഉക്രൈനിലെ സ്ഥിതിഗതികള്‍ അദ്ദേഹം വിലയിരുത്തിയെന്നും എല്ലാവിധ പിന്തുണയുണ്ടാവുമെന്ന് അമീര്‍ പറഞ്ഞതായും പിന്നീട് സെലന്‍സ്‌കിയും പ്രതികരിച്ചു. യു.എസ് പ്രസിഡന്റ് ജോ ബോഡനും തന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചെന്നും എല്ലാവിധ പിന്തുണ അറിയിച്ചതായും സെലന്‍സ്‌കി പറഞ്ഞു.

‘വിവിധ ലോകനേതാക്കളുമായുള്ള കൂടിയാലോചനകള്‍ നടക്കുകയാണ്. ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനിയില്‍ നിന്നും എല്ലാ പിന്തുണയും ലഭിച്ചിട്ടുണ്ട്’ ഈ ലോകം ഞങ്ങള്‍ക്കൊപ്പമാണ്’-സെലന്‍സ്‌കി ട്വീറ്റ് ചെയ്തു.

Related Articles