Current Date

Search
Close this search box.
Search
Close this search box.

ഖത്തറുമായി കൂടുതല്‍ മേഖലകളില്‍ സഹകരിക്കാനൊരുങ്ങി തുര്‍ക്കി

അങ്കാറ: ഖത്തറും തുര്‍ക്കിയും കൂടുതല്‍ മേഖലകളില്‍ സഹകരിക്കാന്‍ ധാരണയായി. തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലറ്റ് കവുസോഗ്‌ലുവും ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയും തമ്മില്‍ വ്യാഴാഴ്ച ദോഹയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്നാണ് കൂടിക്കാഴ്ചക്കു ശേഷം ഇരു നേതാക്കളും പറഞ്ഞത്.

ഞങ്ങളുടെ കാഴ്ചപ്പാടുകളും ലക്ഷ്യവും സമാധാനമാണ്. മേഖലയിലെ സമാധാനവും സ്ഥിരതയും ശാന്തതയുമാണ് ഞങ്ങളുടെ ലക്ഷ്യം കവുസോഗ്‌ലു പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ ഇനിയും കൂടുതല്‍ മേഖലകളില്‍ ബന്ധം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 2017ല്‍ ഖത്തറിനെതിരെ സൗദിയടക്കമുള്ള നാല് രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയപ്പോള്‍ ഖത്തറിന് പിന്തുണയുമായി രംഗത്തു വന്ന രാജ്യമാണ് തുര്‍ക്കി.

Related Articles