Current Date

Search
Close this search box.
Search
Close this search box.

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നാല് ഘട്ടമായി പിന്‍വലിക്കും

ദോഹ: ഖത്തറില്‍ ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാനൊരുങ്ങുന്നു. ജൂണ്‍ 15 മുതല്‍ നാല് ഘട്ടമായിട്ടാണ് നിയന്ത്രണങ്ങള്‍ നീക്കുന്നത്. 15 മുതല്‍ ചില പള്ളികള്‍ക്ക് തുറക്കാന്‍ അനുവാദം നല്‍കുമെന്നും സര്‍ക്കാര്‍ വക്താവ് ലോല്‍വ റാഷിദ് അല്‍ ഖാദിര്‍ പറഞ്ഞു. നിബന്ധനകള്‍ പാലിച്ചാല്‍ ചില ഷോപ്പിങ് മാളുകളും തുറക്കാന്‍ അനുവദിക്കും. തെരഞ്ഞെടുത്ത് പാര്‍ക്കുകള്‍ വ്യായാമത്തിനായി തുറന്നു നല്‍കും.

എന്നാല്‍ 12 വയസ്സിന് താഴെയുള്ള കുട്ടികളെ പാര്‍ക്കിലേക്ക് പ്രവേശിപ്പിക്കരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രണ്ടാം ഘട്ട ഇളവുകള്‍ ജൂലൈ ഒന്ന് മുതലും മൂന്നാം ഘട്ടം ഓഗസ്റ്റ് 1 മുതലും നാലാം ഘട്ടം സെപ്റ്റംബര്‍ ഒന്ന് മുതലും ആരംഭിക്കും. ജൂണ്‍ 15 മുതല്‍ സ്വകാര്യ ക്ലിനിക്കുകള്‍ 40 ശതമാനം ജീവനക്കാരെ ഉപയോഗപ്പെടുത്തി തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. റസ്റ്റോറന്റുകളും മാളുകളും രണ്ടാം ഘട്ടത്തില്‍ ഭാഗികമായി തുറക്കും.

Related Articles