Current Date

Search
Close this search box.
Search
Close this search box.

ലോകകപ്പ്: കാണികളുടെ താമസത്തിന് ‘അക്കോറുമായി’ കരാര്‍ ഒപ്പുവെച്ച് ഖത്തര്‍

ദോഹ: 2022ല്‍ ഖത്തറില്‍ വെച്ച് നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ കാണാനെത്തുന്ന ഫുട്‌ബോള്‍ ആരാധകരുടെ താമസ സൗകര്യങ്ങള്‍ക്കായി പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പ് ആയ അക്കോറുമായി കരാര്‍ ഒപ്പുവെച്ച് ഖത്തര്‍. യൂറോപ്പിലെ വലിയ ഹോട്ടല്‍ ഗ്രൂപ്പായ അക്കോര്‍ഡ് ആയിരിക്കും ലോകകപ്പ് കാലയളവിലുടനീളം ഫാന്‍സിന്റെയും കളി കാണാനെത്തുന്നവരുടെയും താമസ സൗകര്യങ്ങള്‍ സജ്ജമാക്കുക. ഇതുമായി ബന്ധപ്പെട്ട് ഖത്തര്‍ അധികൃതര്‍ ഹോട്ടല്‍ മാനേജ്‌മെന്റും കരാര്‍ ഒപ്പിട്ടതായി ഖത്തര്‍ ലോകകപ്പ് സംഘാടക സമിതി അറിയിച്ചു.

2022ന് ശേഷവും സുസ്ഥിരമായ ഹോട്ടല്‍ മുറികളുള്ള ഖത്തറില്‍ സുസ്ഥിര ഹോട്ടല്‍ മാര്‍ക്കറ്റ് ആണ് ഒരുക്കുന്നതെന്നും രാജ്യത്ത് നിലവിലുള്ള മുഴുവന്‍ റസിഡന്‍ഷ്യല്‍ മേഖലകളും അപ്പാര്‍ട്‌മെന്റുകളും വില്ലകളും പൂര്‍ണമായി ഉപയോഗിക്കാനുള്ള തീരുമാനമാണ് കരാറിലൂടെ നടപ്പാക്കുകയെന്നും ഖത്തര്‍ ലോകകപ്പ് സംഘാടക സമിതി തലവനായ ഹസന്‍ അല്‍ തവാദി പറഞ്ഞു. അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന അപ്പാര്‍ട്ടുമെന്റുകളിലും വില്ലകളിലുമായി 60,000-ലധികം മുറികള്‍ കൈകാര്യം ചെയ്യാനും പ്രവര്‍ത്തിപ്പിക്കാനുമായി അക്കോര്‍ ജീവനക്കാര്‍ക്ക് കൈമാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ലോകകപ്പ് കാലയളവില്‍ ഖത്തറിലേക്ക് 1.2 ദശലക്ഷം സന്ദര്‍ശകര്‍ എത്തുമെന്നാണ് കണക്കുകൂട്ടുന്നത്.

????വാട്സാപ് ഗ്രൂപ്പില് അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles